കേരളത്തിൽ 132 ഒഴിവ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോസിയേറ്റ്‌സ് (കസ്റ്റമര്‍ സെയില്‍ ആന്‍ഡ് സപ്പോര്‍ട്ട്) തസ്തികയില്‍ 5,454 ഒഴിവ്. കേരള സര്‍ക്കിള്‍ /സെന്ററില്‍ 132 ഒഴിവുകളുണ്ട്. മെയ് 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഒരാൾക്ക് ഒരു സംസ്ഥാനത്തിലെ ഒഴിവിലേക്ക് മാത്രം അപേക്ഷിക്കാം. അപേക്ഷിക്കുന്നവര്‍ക്ക് ആ സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയില്‍ പ്രാവിണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) ഉണ്ടായിരിക്കണം.
ശമ്പളം : 17900-47,920 രൂപ
യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദം അല്ലെങ്കില്‍ സെന്‍ട്രല്‍ ഗവണ്‍മെന്‍റ് നല്‍കുന്ന തത്തുല്യ യോഗ്യത.
ഇന്‍റഗ്രേറഡ് ഡ്യുവല്‍ ഡിഗ്രിയുള്ളവര്‍16 ഓഗസ്റ്റ് 2021- നുള്ളില്‍ പാസായ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം 16.08.2021-ന് മുന്‍പ് പാസായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
പ്രായം: 20-28 വയസ്സ്. 01.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 02.04.1993 -നും 01.04.2001 -നും ഇടയില്‍ ജനിച്ചുവര്‍ക്ക് അപേക്ഷിക്കാം (പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മുന്നും വികലാംഗര്‍ക്കു പത്തും വര്‍ഷം ഇളവ്. വിമൂക്തഭടന്‍മാര്‍ക്കും ഇളവുണ്ട്)
തിരഞ്ഞെടുപ്പ് : ഓണ്‍ലൈന്‍ രിതിയില്‍ പ്രിലിമിനറി, മെയിന്‍ പരിക്ഷകളുണ്ടാകും.
പരീക്ഷ: പ്രിലിമിനറി പരീക്ഷയ്ക്ക് ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിങ് എന്നി വിഭാഗത്തില്‍ നിന്നുള്ള ചോദ്യങ്ങളണ്ടാകും. മെയിന്‍ പരിക്ഷയില്‍ ജനറല്‍/ഫിനാന്‍ഷ്യല്‍ അവയര്‍നസ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി ആന്‍ഡ് കംപ്യൂട്ടര്‍ ആപ്റ്റിറ്റ്യൂഡ് എന്നിവയില്‍ നിന്നായിരിക്കും ചോദ്യങ്ങളുണ്ടാകുക. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രിലിമിനറി ഓണ്‍ലൈന്‍ പരിക്ഷ ജൂണിൽ നടന്നേക്കാം .പരിക്ഷയ്ക്ക് പോകുമ്പോൾ അഡ്മിറ്റ് കാര്‍ഡില്‍ പതിച്ച പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൂടാതെ രണ്ട് ഫോട്ടോ കൈയില്‍ കരുതണം. അല്ലാത്തപക്ഷം പരിക്ഷ എഴുതുവാൻ അനുവദിക്കുന്നതല്ല.
Preliminary Exam: (100 Marks, 01 Hour duration consisting 03 sections)
Name of test | No. of Questions | Marks | Duration |
English Language | 30 | 30 | 20 Minutes |
Numerical Ability | 35 | 35 | 20 Minutes |
Reasoning Ability | 35 | 35 | 20 Minutes |
Total = | 100 | 100 | 01 Hour |
Main Examination:
Name of Test | No. of Questions | Marks | Duration |
General/ Financial Awareness | 50 | 50 | 35 minutes |
General English | 40 | 40 | 35 minutes |
Quantitative Aptitude | 50 | 50 | 45 minutes |
Reasoning Ability & Computer Aptitude | 50 | 60 | 45 minutes |
Total = | 190 | 200 | 2 Hours 40 Minutes |
പരീക്ഷാ കേന്ദ്രങ്ങൾ : പ്രിലിമിനറി, മെയിന്‍ പരിക്ഷയ്ക്ക് കേരളത്തില്‍ കൊച്ചി, കൊല്ലം, കോട്ടയം,ആലുപ്പുഴ,കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം, പാലക്കാട് ,തിരുവന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. ലക്ഷദ്വീപിൽ കവരത്തിയിലാണ് പരിക്ഷാകേന്ദ്രം.
അപേക്ഷാഫീസ് : 750 രൂപ (പട്ടികവിഭാഗം, വിമുക്തഭടൻ, അംഗപരിമിതർക്കു ഫീസില്ല). ഓൺലൈൻ രീതിയിലൂടെ ഫീസ് അടയിക്കണം (ഡെബിറ്റ് ക്രഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് മുഖേന).
അപേക്ഷിക്കേണ്ട വിധം : വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി https://www.sbi.co.in/careers https://bank.sbi/careers എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്ക്കാം. അപേക്ഷയോടൊപ്പം ഫോട്ടയും ഒപ്പും ഇടത് വിരലടയാളവും സ്വന്തം കൈപ്പടയിൽ എഴുതി ഡിക്ലറേഷനും അപ്‌ലോഡ് ചെയ്യണം. കൈപ്പടയിൽ എഴുതേണ്ട ഡിക്ലറേഷന്റെ മാതൃക ഇനിപ്പറയുന്നു
'I________(Name of the candidate)Date of Birth_______ hereby declare that all the information submitted by me in the application form is cortect,true and valid. I will present the supporting documents as and when required The signature,photograph and left thumb impression is of mine’.
ഡിക്ലറേഷന്‍ ജെ.പി.ജി /ജെ.പി.ഇ.ജി ഫോര്‍മാറ്റില്‍ 800x400 പിക്സല്‍സില്‍ 10 സെമീ x 5സെമി. ഉയരം x വീതിയിൽ 20 കെ.ബി.- 50 കെ.ബി സൈസിലാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഫോട്ടോ 200x230 പിക്‌സല്‍സില്‍ 20-50 കെ.ബി. സൈസിലും. ഒപ്പ് 140x60 പിക്‌സല്‍സില്‍ 10 -20 കെ.ബിയിലും ഇടത് വിരലടയാളം വെള്ള പേപ്പറില്‍ കറുപ്പ്, നീല കളറില്‍ രേഖപ്പെടുത്തി 240x240 പിക്‌സല്‍സില്‍ 20-50 കെബി സൈസിലും അപ്ലോഡ് ചെയ്യണം. ഡിക്ലേറേഷനും ഒപ്പും കാപിറ്റൽ ലെറ്റില്‍ രേഖപ്പെടുത്തുന്നത് സ്വീകരിക്കുന്നതല്ല.