സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രൻ്റിസ് ആകാം - കേരളത്തില്‍ 75 ഉള്‍പ്പെടെ 6,100 ഒഴിവ്. തിരുവനന്തപുരം,വയനാട്, കാസര്‍കോട്, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 6 വിതം ഒഴിവുണ്ട്. മറ്റു ജില്ലകളില്‍ 5 വിതം, ബിരുദക്കാര്‍ക്കാണ് അവസരം. ജൂലൈ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപ്രൻ്റിസ് ആക്ട് 1961 പ്രകാരം ഒരു വര്‍ഷമാണു പരിശീലനം.
സ്‌റ്റൈപ്പന്‍ഡ്: പ്രതിമാസം 15,000 രൂപ.
പ്രായം: 20-28 (അര്‍ഹര്‍ക്കു നിയമാനുസൃത ഇളവ്)
ഒക്ടോബര്‍ 31 അടിസ്ഥാനമാക്കി കണക്കാക്കും. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനത്തെ ഓദ്യോഗിക/പ്രാദേശിക. ഭാഷയില്‍ പ്രാവിണ്യം വേണം. ഒന്നോ അതിലധികമോ വര്‍ഷത്തെ യോഗ്യതാനന്തര പരിശീലനം/ജോലിപരിചയം നേടിയവര്‍
അപേക്ഷിക്കേണ്ട.
തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ പരിക്ഷ, പ്രാദേശികഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍. ഓഗസ്റ്റ്ലാകും പരീക്ഷ. തിരുവനന്തപുരം, കൊല്ലം,
ആലപ്പുഴ, കോട്ടയം, കൊച്ചി,തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണുര്‍ എന്നിവിsങ്ങളില്‍ കേന്ദമുണ്ട്. 10 അല്ലെങ്കില്‍ 12-ാം ക്ലാസ് തലം വരെ പ്രാദേശികഭാഷ പഠിച്ചതിന്റെ രേഖ(മാര്‍ക്ക് ഷിറ്റ്/സര്‍ട്ടിഫിക്കറ്റ്) ഹാജരാക്കുന്നവര്‍ക്കു ലോക്കല്‍ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല.
അപേക്ഷാഫീസ്: 300 രൂപ ഓണ്‍ലൈനായി അടയ്ക്കാം (പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍ക്കു ഫീസില്ല).
അപേക്ഷിക്കേണ്ട വിധം:
https://nsdeindia.org/apprenticeship
https://apprenticeshipindia.org
http://bfsisse.com
https://bank sbi/careers എന്നി വെബ് ലിങ്കുകളിലൂടെ അപേക്ഷിക്കാം
വിവരങ്ങള്‍ക്ക്: www.sbi.co.in