നോര്‍ത്ത്‌ സെന്‍ട്രല്‍ റെയില്‍വേ:1664 അപ്രന്റിസ്‌

നോര്‍ത്ത്‌ സെന്‍ട്രല്‍ റെയില്‍വേയുടെ വിവിധ വർക്ക്ഷോപ്പ് /ഡിവിഷനുകളില്‍ അപ്രന്റീസ്‌ അവസരം. വിവിധ ട്രേഡുകളിലായി 1664 ഒഴിവ്‌. ഒരു വര്‍ഷമാണു പരിശിലനം. സെപ്റ്റംബര്‍1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒഴിവ്‌: പ്രയാഗ്ജ്‌ ഡിവിഷന്‍ -703, ത്ധാന്‍സി-665, ആഗ്ര-290.

ട്രേഡുകള്‍: ഫിറ്റര്‍, വെല്‍ഡര്‍ (ജി ആന്‍ഡ്‌ ഇ), ആര്‍മേച്ചര്‍ വൈന്‍ഡര്‍, മെഷിനിസ്റ്റ്‌, കാര്‍പെന്റര്‍,ഇലക്ട്രീഷ്യന്‍, പെയിന്റര്‍ (ജനറല്‍), മെക്കാനിക്‌ (ഡീസല്‍),ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സ്‌, വയര്‍മാന്‍,പ്ലംബര്‍, മെക്കാനിക്‌ കം ഓപ്പറേറ്റർ ഇലക്ട്രോണിക്‌സ്‌ കമ്യൂണിക്കേഷന്‍ സിസ്റ്റം, ഹെല്‍ത്ത്‌ സാനിറ്ററി ഇന്‍സ്‌പെക്ടര്‍, മള്‍ടരിമീഡിയ ആന്‍ഡ്‌ വെബ്‌ പേജ്‌ ഡിസൈനര്‍. എംഎംടിഎം, ക്രെയ്ൻ, ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍),സ്‌റ്റെനോഗ്രഫർ(ഇംഗ്ലീഷ്‌, ഹിന്ദി).


യോഗ്യത: 50% മാര്‍ക്കോടെ പത്താം ക്ലാസ്‌ ജയം/തത്തുല്യം(10+2 പരിക്ഷാരീതി).

വെല്‍ഡര്‍ (ഗ്യാസ്‌ ആന്‍ഡ്‌ ഇലക്ട്രിക്ക് ), വയര്‍മാന്‍, കാര്‍പെന്റര്‍,: എട്ടാം ക്ലാസ്‌ ജയം.

ടെക്നിക്കല്‍ യോഗ്യത: നാഷനല്‍ ട്രേഡ്‌/ഐടിഐ സര്‍ട്ടിഫിക്കറ്റ്‌ (എന്‍സിവിടി/എസ്‌സിവിടി).

പ്രായം (01 .09.2021):ന് 15-24 വയസ്സ്‌ (അര്‍ഹരായവര്‍ക്ക്‌ ഇളവ് 

തിരഞ്ഞെടുപ്പ്‌: യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക്‌ അടിസ്ഥാനമാക്കി.

ഫീസ്‌: 100 രൂപ. ഓണ്‍ലൈനായി ഫിസടയ്ക്കണം (പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ക്ക്‌ ഫീസില്ല).

www.rrcpryj.org

Post a Comment

Previous Post Next Post