കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

കാറ്റഗറി നമ്പർ08/2022 

LAST DATE FOR APPLICATION : 18.06.2022

തസ്തിക: എൽ.ഡി.ക്ലർക്ക്‌ / സബ്‌ ഗ്രൂപ്പ്‌ ഓഫീസർ ഗ്രേഡ്‌ ॥

ദേവസ്വം ബോർഡിന്റെ പേര്‌ : തിരുവിതാംകൂർ ദേവസ്വം ബോർഡ്‌

ശമ്പളം: 19000 - 43600

വിദ്യാഭ്യാസ യോഗ്യത: എസ്‌.എസ്‌.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പ്രായ പരിധി: 18 - 36

ഒഴിവുകൾ: 50 (അൻപത്‌)

പരീക്ഷാഫീസ്‌ രൂപ 300/-


മറ്റ്‌ വിവരങ്ങൾ:

1. ഹിന്ദു മതത്തിലെ സംവരണേതര സമുദായങ്ങളിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്ക്‌ (Economically Weaker Sections of Hindu Unreserved Communities)  10% സംവരണം നൽകുന്നതാണ്‌. 18.11.2019 ലെ G.O(P)79/2019/RD പ്രകാരം ഇതിനർഹരായിട്ടുള്ള ഉദ്യോഗാർത്ഥികൾ ആയത്‌ അപേക്ഷയിൽ അവകാശപ്പെടുകയും കേരള ദേവസ്വം റിക്രൂട്ട്മെന്റ്‌ ബോർഡ്‌ ആവശ്യപ്പെടുമ്പോൾ തങ്ങൾ ഹിന്ദു മതത്തിലെ സംവരണേതര സമുദായത്തിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന

വിഭാഗത്തിൽപ്പെട്ടവരാണെന്ന്‌ വില്ലേജ്‌ ഓഫീസറിൽ നിന്നും18.11.2019- തീയതിയിലെ സർക്കാർ ഉത്തരവ്‌ (പി) നമ്പർ 79/2019/റ:ദേ നമ്പർ പ്രകാരമുള്ള EWS സർട്ടിഫിക്കറ്റ്‌ ഹാജരാക്കുകയും വേണം. ഇപ്രകാരം ചെയ്യാത്തവർക്ക്‌ പ്രസ്തുത ആനുകൂല്യം നൽകുന്നതല്ല.

ഹിന്ദു മതത്തിലെ സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾ ആരാണെന്ന്‌ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്‌.

i) ഉദ്യോഗാർത്ഥിയുടെ കുടുംബത്തിൽ കേന്ദ്ര / സംസ്ഥാന സർക്കാരിലേയോ, പൊതുമേഖലാ സ്ഥാപനങ്ങളിലെയോ, സഹകരണ മേഖലയിലെയോ, സംസ്ഥാന സർക്കാരിൽ നിന്നും ധനസഹായം ലഭിയ്ക്കുന്ന സ്വയംഭരണ സ്ഥാപനങ്ങളിലേയോ, കേന്ദ്ര സംസ്ഥാന സർക്കാരിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായമോ, ഗ്രാന്റോ ലഭിയ്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയോ റഗുലർ ജീവനക്കാരൻ ഉണ്ടായിരിക്കരുത്‌. എന്നാൽ ഈ വ്യവസ്ഥ മേൽപ്പറഞ്ഞ സ്ഥാപനങ്ങളിലെ പാർട്ട്‌ ടൈം ജീവനക്കാർക്കോ താത്ക്കാലിക ജീവനക്കാർക്കോ ബാധകമല്ല.

ii) ഉദ്യോഗാർത്ഥിയുടെ കുടുംബത്തിൽ ആദായ നികുതി നൽകുന്ന ഒരംഗവുൃം ഉണ്ടായിരിക്കരുത്‌.

iii) ഉദ്യോഗാർത്ഥിയുടെ കുടുംബത്തിന്‌ ഒരേക്കറിൽ കൂടുതൽ ഭൂമി ഉണ്ടായിരിക്കരുത്‌.

iv) ഉദ്യോഗാർത്ഥിയുടെ കുടുംബത്തിന്റെ മാസവരുമാനം എല്ലാവിധ സ്രോതസ്സിൽ നിന്നുമായി 25,000/- രൂപയിൽ കവിയരുത്‌.

ഉദ്യോഗാർത്ഥിയുടെ കുടുംബം എന്നാൽ സംവരണം ആവശ്യപ്പെടുന്ന ആൾ, അയാളുടെ മാതാപിതാക്കൾ (parents), അയാളുടെ ഭാര്യ/ഭർത്താവ്‌, 18 വയസ്സു പൂർത്തിയാകാത്ത മക്കൾ / സഹോദരങ്ങൾ എന്നിവർ ഉൾപ്പെട്ടതാണ്‌.

വില്ലേജ്‌ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റിൽ വില്ലേജ്‌ ഓഫീസറുടെ പേരും ഒപ്പും തീയതിയും ഓഫീസ്‌ സീലും ഉണ്ടായിരിക്കണം.

2. യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത്‌) വയസ്സിൽ കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക്‌ വിധേയമായി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ താല്ലാലികമായി/ദിവസ വേതനാടിസ്ഥാനത്തിൽ ഇതേ തസ്തികയിൽ ജോലി ചെയ്യുന്നവരോ ചെയ്തിട്ടുള്ളവരോ ആയ ജീവനക്കാർക്ക്‌ ഒരു വർഷത്തിൽ കുറയാത്ത സർവ്വീസ്‌ ഉള്ള പക്ഷം അവർ പ്രസ്തുത നിയമന കാലത്ത്‌ നിശ്ചിത പ്രായപരിധി കഴിഞ്ഞിട്ടില്ലാത്തവരാണെങ്കിൽ അവരുടെ സർവ്വീസിന്റെ ദൈർഘ്യത്തോളം ഉയർന്ന പ്രായ പരിധിയിൽ ഇളവ്‌ ലഭിക്കുന്നതാണ്‌.

3. കേരള ദേവസ്വം റിക്രൂട്ട്മെന്റ്‌ ബോർഡ്‌ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ ലിസ്റ്റിൽ വരാൻ യോഗ്യത നേടുന്ന (കട്ട്‌ ഓഫ്‌ മാർക്കും അതിനു മുകളിലും മാർക്ക്‌ ലഭിച്ചിട്ടുള്ള) തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇതേ തസ്തികയിൽ താല്ലാലിക,/ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരോ ചെയ്തിട്ടുള്ളവരോ ആയ ജീവനക്കാർക്ക്‌, അവർ മറ്റു വിധത്തിൽ യോഗ്യരാണെങ്കിൽ അവരുടെ താല്ലാലിക സേവന കാലഘട്ടം കണക്കാക്കി പൂർത്തീകരിച്ച ഓരോ മൂന്നു വർഷത്തിനും ഒരു മാർക്ക്‌ എന്ന കണക്കിൽ പരമാവധി 5 മാർക്ക്‌ വരെ ഗ്രേയ്സ്‌ മാർക്ക്‌ നൽകുന്നതാണ്‌.

 4. എഴുത്തു പരീക്ഷ ഇല്ലാതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തിൽ പൂർത്തീകരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ

പങ്കെടുക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൽ താല്ലാലിക/ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരോ, ചെയ്തിട്ടുള്ളവരോ ആയ ജീവനക്കാർക്ക്‌, അവർ മറ്റു വിധത്തിൽ യോഗ്യരാണെങ്കിൽ അവരുടെ താല്ലാലിക സേവന കാലഘട്ടം കണക്കാക്കി പൂർത്തീകരിച്ച ആദ്യത്തെ മൂന്നു വർഷത്തിന്‌ അര (1/2) മാർക്കും തുടർന്നുള്ള ഓരോ വർഷത്തിനും 0.16 മാർക്കും എന്ന കണക്കിൽ പരമാവധി രണ്ടര ( 2 1/2)മാർക്ക്‌ വരെ ഗ്രേയ്സ്‌ മാർക്ക്‌ നൽകുന്നതാണ്‌.

മുകളിൽ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നാഗ്രഹിക്കുന്ന താല്ലാലിക / ദിവസ വേതന ജീവനക്കാർ അവർ സർവ്വീസിൽ പ്രവേശിച്ച തീയതി, ജോലി ചെയ്യുന്ന തസ്തിക, ശമ്പളം, സർവ്വീസിന്റെ ദൈർഘ്യം, ജോലിയുടെ സ്വഭാവം തുടങ്ങിയവ വ്യക്തമാക്കുന്ന ഒരു സർവ്വീസ്‌ സർട്ടിഫിക്കറ്റ്‌ ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണറിൽ കുറയാത്ത റാങ്കുള്ള അധികാരിയിൽ നിന്നും വാങ്ങി കേരള ദേവസ്വം റിക്രൂട്മെന്റ്‌ ബോർഡ്‌ ആവശ്യപ്പെടുന്ന സമയത്ത്‌ ഹാജരാക്കേണ്ടതാണ്‌. താല്കാലിക ജീവനക്കാർ അവരുടെ സർവ്വീസ്‌ സംബന്ധിച്ച വിവരങ്ങൾ അപേക്ഷയിലും രേഖപ്പെടുത്തേണ്ടതാണ്‌.

5. 25.08.2020 ലെ ജി.ഒ.(പി) 19,/2020/സാ.നീ.വ.യിലെ നിർദ്ദേശങ്ങൾക്ക്‌ അനുസരണമായ 4% പ്രത്യേക സംവരണ ആനുകൂല്യങ്ങൾ അംഗപരിമിതർക്ക്‌ നൽകുന്നതാണ്‌. ഈ വിഭാഗം ഉദ്യോഗാർത്ഥികൾ മുകളിൽ പറഞ്ഞ സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ള പ്രകാരം Disability Certificate, Physical and functionality Certificate എന്നിവ

കേരള ദേവസ്വം റിക്രൂട്ട്മെന്റ്‌ ബോർഡ്‌ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതാണ്‌. നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം

അംഗപരിമിതരായ ഉദ്യോഗാർത്ഥികൾക്ക്‌ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി വയസ്സിളവിന്‌ അർഹത ഉണ്ടായിരിക്കുന്നതാണ്‌.

6. 29.05.2018 ലെ ജി.ഒ.(പി) 10/2018/ഉ.ഭ.പ.വയിൽ നിർദ്ദേശിക്കുന്ന പ്രകാരം പരമാവധി 50 വയസ്സ്‌ കവിയാൻ പാടില്ലായെന്ന വ്യവസ്ഥയ്ക്ക്‌ വിധേയമായി വിധവകൾക്ക്‌ ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ വയസ്സിളവിന്‌ അർഹതരയുണ്ടായിരിക്കുന്നതാണ്‌.

7. കേരള സംസ്ഥാനത്തെ മന്ത്രിമാർ/പ്രതിപക്ഷ നേതാവ്‌/ഗവൺമെന്റ്‌'ചീഫ്‌  വിപ്പ്‌/സ്പീക്കർ /ഡെപ്യൂട്ടി സ്പീക്കർ/ധനകാര്യ കമ്മറ്റികളുടെ ചെയർമാന്മാർ എന്നിവരുടെ പേഴ്സണൽ സ്റ്റാഫിൽ സേവനമനുഷ്ഠിച്ച ഉദ്യോഗാർത്ഥികൾക്ക്‌ അവർ മറ്റു വിധത്തിൽ യോഗ്യരാണെങ്കിൽ, പരമാവധി 50 വയസ്സ്‌ കവിയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക്‌ വിധേയമായി, അവരുടെ അപ്രകാരമുള്ള സേവനത്തിനു തുല്യമായ കാലത്തോളം ഉയർന്ന പ്രായപരിധിയിൽ ഇളവ്‌ നൽകുന്നതാണ്‌.

(01.04.1993 ലെ ജി.ഒ. (പി) 25/93,/പി&.എ.ആർ.ഡി, 22.12.1997 ലെ ജി.ഒ.(പി) 33,/97/പി&.എ.ആർ.ഡി) അവർ പ്രസ്തുത സേവന കാലയളവ്‌ ആരംഭിച്ച തീയതിയും അവസാനിച്ച തീയതിയും രേഖപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റ്‌ ബന്ധപ്പെട്ട അധികൃതരിൽ നിന്നും സമ്പാദിച്ച്‌ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ ആവശ്യപ്പെടുന്ന സമയത്ത്‌ ഹാജരാക്കേണ്ടതാണ്‌. സർക്കാർ സർവ്വീസിൽ നിന്നും പേഴ്സണൽ സ്റ്റാഫിൽ നിയമിതരായവർക്ക്‌ ഈ ആനുകൂല്യം ലഭിക്കുന്നതല്ല.

അപേക്ഷ അയക്കേണ്ട വിധം :

 ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ്‌ ബോർഡിന്റെ ഓദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in  വഴിയാണ്‌ അപേക്ഷ സമർപ്പിക്കേണ്ടത്‌. വെബ്സൈറ്റിന്റെ ഹോം പേജിലുള്ള “Apply Online "എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർത്ഥികൾക്ക്‌ തങ്ങളുടെ യൂസർ ഐഡിയും പാസ്സ്‌ വേർഡും ഉപയോഗിച്ച്‌ ലോഗിൻ ചെയ്ത്‌ അപേക്ഷ സമർപ്പിക്കാവുന്നതാണ് . അപ്‌ ലോഡ്‌ ചെയ്യുന്ന ഫോട്ടോ മൂന്നു

മാസത്തിനകം എടുത്തത്‌ ആയിരിക്കണം ഒരിക്കൽ അപ്‌ ലോഡ്‌ ചെയ്ത ഫോട്ടോ തുടർന്നുള്ള അപേക്ഷ സമർപ്പിക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്‌. പ്രൊഫൈലിലെ പ്രിന്റ്‌ എന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്താൽ ഉദ്യോഗാർത്ഥിയ്ക്ക്‌ താൻ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്‌ ഓട്ട്‌ എടുത്ത്‌ സൂക്ഷിക്കാവുന്നതാണ്‌. പാസ്സ്‌ വേർഡ്‌

രഹസ്യമായി സുക്ഷിക്കേണ്ടതും പ്രൊഫൈലിൽ നൽകിയിരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന്‌ ഉറപ്പു വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ്‌. അപേക്ഷിക്കുന്നതിനു മുമ്പ്‌ തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിടടുള്ള വിവരങ്ങൾ ശരിയാണെന്ന്‌ ഉദ്യോഗാർത്ഥി ഉറപ്പ് വരുത്തേണ്ടതാണ്‌. റിക്രൂട്ട്‌മെന്റ്‌ ബോർ

ഡുമായുള്ള കത്തിടപാടുകളിലും യൂസർ ഐഡി പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്‌. ഈ തസ്തികയിലേയ്ക്ക്‌ റിക്രൂട്ട്‌മെന്റ്‌ ബോർഡിന്‌ മുമ്പാകെ വിജയകരമായി സമർപ്പിക്കുന്ന അപേക്ഷകൾ താല്ലാലികമായി സ്വീകരിക്കപ്പെടുന്നതാണ്‌. ആയതിനു ശേഷം അപേക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുന്നതിനോ,

അപേക്ഷ പിൻവലിക്കുന്നതിനോ കഴിയുകയില്ല. തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ ഏത്‌ ഘട്ടത്തിലായാലും, സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക്‌ വിപരീതമായി കാണുന്ന പക്ഷം നിരുപാധികം നിരസിക്കപ്പെടുന്നതാണ്‌. വിദ്യാഭ്യാസ യോഗ്യത, ജാതി, പരിചയം, വയസ്സ്‌ മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ്‌ ബോർഡ്‌ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും. പരീക്ഷാഫീസ്‌ തുക കേരള ദേവസ്വം റിക്രൂട്ട്മെന്റ്‌ ബോർഡിന്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ്പോർട്ടലിലൂടെ ഓൺലൈനായി അടയ്യ്കേണ്ടതാണ്‌. ഡി.ഡി. ആയോ മണിഓർഡറായോ ചെല്ലാൻ

മുഖാന്തിരമോ മറ്റേതെങ്കിലും രീതിയിലോ ഫീസ്‌ അടയ്ക്കുവാൻ പാടില്ല. ഒരിക്കൽ അടച്ച ഫീസ്‌ ഒരു കാരണവശാലും മടക്കി നൽകുന്നതല്ല.

CLICK HERE TO APPLY



 


 


 


 


 


 

 


 

 

Post a Comment

Previous Post Next Post