കുടുംബശ്രീയില്‍വിവിധ ജില്ലകളിലായി 150 ഒഴിവ്. ജലജിവന്‍നിര്‍വഹണ സഹായ ഏജന്‍സിയായി കുടുംബശ്രീയെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിയമനം. വിവിധ ഗ്രാമപ്പഞ്ചായത്തുകളിലാണ് ഒഴിവ്. കുടുംബശ്രീയുടെ അതത് ജില്ലാമിഷനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുകൾ: തൃശ്ലൂര്‍-92, മലപ്പുറ൦-40, കോട്ടയം -18 തസ്തിക, ഒഴിവുകളുടെ എണ്ണം യോഗ്യത എന്ന ക്രമത്തില്‍.
ടീം ലീഡർ -30 : എം.എസ്.ഡബ്ല്യു / എം.എ. സോഷ്യോളജി. ഗ്രാമവികസനപദ്ധതി/ ജലവിതരണപദ്ധതി എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. ടൂ വിലര്‍ ലൈസെന്‍സ് അഭികാമ്യം.
കമ്യൂണിറ്റി എൻജിനീയർ - 60 : സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം/ഡിപ്പോമ ഗ്രാമവികസനപദ്ധതി ജലവിതരണപദ്ധതി എന്നിവയില്‍ ഏതെങ്കിലു മൊന്നില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. ടൂ വീലര്‍ ലൈസെന്‍സ് അഭികാമ്യം.
കമ്യൂണിറ്റി ഫെസിലിറ്റേറ്റര്‍- 60 : ബിരുദം. ഗ്രാമവികസനപദ്ധതി ജലവിതരണപദ്ധതി എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. ടൂ വീലര്‍ ലൈസെന്‍സ് അഭികാമ്യം. വിശദവിവരങ്ങൾക്കായി www.kudumbashree.org എന്ന വെബ്സൈറ്റ് കാണുക. അപേക്ഷകൾ ബയോഡേറ്റ സഹിതം തൃശ്ശൂര്‍ ജില്ലയിലെ ഒഴിവിലേക്ക് jjmkudumbashreethrissur@gmail.com എന്ന മെയിലിലേക്കോ അല്ലെങ്കില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്‌റ്റേഷന്‍ അയ്യന്തോൾ തൃശ്ലൂര്‍ -680003 എന്ന വിലാസത്തിലേക്കോ അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 12.
കോട്ടയം ജില്ലയിലെ അപേക്ഷകൾ ബയോഡേറ്റ സഹിതം spemktm4@gmai.com എന്ന മെയിലിലേക്കോ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ജില്ലാ പഞ്ചായത്ത് ബില്‍ഡിങ് രണ്ടാംനില, കളക്ടറേറ്റ് പി.ഒ. കോട്ടയം എന്ന വിലാസത്തിലോ അയക്കണം (ഫോണ്‍:04812 302049). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 18.