പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ സതേണ്‍ നേവല്‍ കമാന്‍ഡില്‍ 22 അവസരം, സിവിലിയന്‍ പേഴ്‌സണല്‍ ഇന്‍ ഇന്ത്യന്‍ നേവി 2021 -നാണ് അപേക്ഷക്ഷണിച്ചിരിക്കുന്നത്. തപാല്‍ വഴി അപേക്ഷിക്കണം.
സിവിലിയന്‍മോട്ടോര്‍ ഡ്രൈവര്‍ (ഒ.ജി)
ഒഴിവ് :10 (ഒഴിവ് സതേണ്‍ നേവല്‍ കമാന്‍ഡ് കൊച്ചിയില്‍)
യോഗ്യത: മെട്രിക്കുലേഷനും ഹൈവി വെഹിക്കിടം, മോട്ടോര്‍ വെഹിക്കിൾ ഡ്രൈവിങ് ലൈസന്‍സും. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായം: 15-25 വയസ്സ്.
പെസ്റ്റ് കണ്‍ട്രോൾ വര്‍ക്കര്‍
ഒഴിവ് :12 (ആറ് വീതം ഒഴിവ് അന്തമാന്‍ ആന്‍ഡ് നിക്കോബാര്‍ കമാന്‍ഡിലും കൊച്ചിയിലും)
യോഗ്യത: മെട്രിക്കുലേഷന്‍ അല്ലെങ്കിൽ തത്തുല്യം. ഹിന്ദി/പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
പ്രായം: 15-25 വയസ്സ്.
തിരഞ്ഞെടുപ്പ്: ഷോര്‍ട്ലിസ്റ്റ് ചെയുപ്പെടുന്നവരെ എഴുത്തു പരീക്ഷയിലൂടെ തിരഞ്ഞെടുക്കും. പരീക്ഷയില്‍ ജനറല്‍ ഇന്‍റലിജന്‍സ്, റിസണിങ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റ്യൂഡ് , ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ അവയര്‍നസ്, ബന്ധപ്പെട്ട വിഷയത്തിലെ പരിജ്ഞാനം എന്നി വിഷയങ്ങളാണ് ഉണ്ടാകുക.
അപേക്ഷിക്കേണ്ട വിധം: അപേക്ഷാ ഫോമിഒന്‍റ വിവിധ മാതൃകയ്ക്കായി www.indiannavy.nic.in എന്ന വെബ്സൈറ്റ്
അപേക്ഷിക്കേണ്ട രീതി: അപേക്ഷ നിശ്ചിത മാതൃകയില്‍ എഴുതിയോ, ടൈപ്പ് ചെയ്തോ പൂരിപ്പിച്ച അയക്കാം. അനുബന്ധരേഖകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഉണ്ടായിരിക്കണം, അപേക്ഷകൾ The Flag Officer commanding - in -cheif ,(For Staff Officer (Civilian Recruitment cell)) Headquarters Southern Naval Command kochi - 682004 എന്ന വിലാസത്തിലേക്ക് അയയ്ക്ണം.അപേക്ഷാകവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം
അപേക്ഷ നൽകേണ്ട അവസാന തീയതി: ഓഗസ്റ്റ് 28 .