സംസ്ഥാനത്തെ വിവിധ സഹകരണ സംഘം / ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരിക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. 248 ഒഴിവുകളുണ്ട്. ജുനിയര്‍ / ക്ലാര്‍ക്ക് കാഷ്യര്‍-225, അസി. സെക്രട്ടറി/മാനേജര്‍ /ചിഫ് അക്കൗണ്ടന്റ -7, സിസ്റ്റം അഡ്മിസീസ്‌ട്രേറ്റര്‍-6, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റർ -9, ടൈപ്പിസ്റ്റ് -1 എന്നിങ്ങനെയാണ് ഒഴിവുകൾ.
പരീക്ഷാ ബോര്‍ഡ് നടത്തുന്ന OMR പരിക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരിക്ഷാ ബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം.
വിജ്ഞാപനം നമ്പര്‍: 4/2021
തസ്തിക:അസിസ്റ്റന്‍റ് സെക്രട്ടറി/മാനേജര്‍ /ചിഫ് അക്കൗണ്ടന്‍റ്
വിദ്യാഭ്യാസ യോഗ്യത :എല്ലാ വിഷയങ്ങൾക്കും ചേര്‍ത്ത് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ലഭിച്ച അംഗീകൃത സര്‍വകലാശാല ബിരുദവും സഹകരണ ഹയര്‍ ഡിപ്പോമയും ( കേരള സംസ്ഥാന സഹകരണ യൂണിയന്‍ന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി. & ബി.എം.) അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറ്റേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച് ഡി.സിഎം.) അല്ലെങ്കില്‍ സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോ-ഓപ്പറ്റേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയര്‍ ഡിപ്പോമ ഇന്‍ കോ-ഓപ്പറേഷന്‍) വിജയിച്ചിരിക്കണം അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നും ബി.എസ്‌സി/എം.എസ്‌സി. (സഹകരണം & ബാങ്കിങ്) അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചതും സഹകരണം ഐക്ഛികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങൾക്കും ചേര്‍ത്ത് 60% മാര്‍ക്കില്‍ കുറയാത്ത ബി.കോം ബിരുദം,
വിജ്ഞാപനം നമ്പര്‍ 05/2021
തസ്തിക: ജുനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍
വിദ്യാഭ്യാസ യോഗ്യത : എസ൯എ൯എല്‍സിതത്തുല്യ യോഗ്യതയും സബോര്‍ഡിനേറ്റ് പസനേല്‍ കോ - ഓപ്പറേറ്റീവി ട്രെയിനിങ് കോഴ്‌സും (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍). അല്ലെങ്കിൽ സഹകരണം ഐഛ്ചിക വിഷയമായ ബികോം. അല്ലെങ്കില്‍ ഏതെങ്കിലും ബിരുദവും സഹകരണ ഹയര്‍ ഡിപ്പോമയും (കേരള സംസ്ഥാന സഹകരണ യുണിയന്റെ എച്ച്ഡിസി അല്ലെങ്കില്‍ എച്ച്ഡിസി ആന്‍ഡ് ബിഎം, അല്ലെങ്കില്‍ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ കോഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്‌ഡിസി അല്ലെങ്കിൽ എച്ചിഡിസിഎം). അല്ലെങ്കില്‍ സബോര്‍ഡിനേറ്റ് പഴ്സനെല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് ജയം (ജൂനിയര്‍ ഡിപ്പോമ ഇന്‍ കോ-ഓപ്പറേഷന്‍). അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിഎസ്‌സി (സഹകരണം & ബാങ്കിങ് ) കാസര്‍കോട് ജില്ലക്കാര്‍ക്കു സ്വന്തം ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിനു കര്‍ണാടക സംസ്ഥാന സഹകരണ ഫെഡറേഷന്‍ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്‌സ് (ജീഡിസി) കേരളത്തിലെ ജെഡിസിക്കു തുല്യമായ യോഗ്യതയാണ്.
കാറ്റഗറി നമ്പര്‍: 6/2021
തസ്തിക: സിസ്പം അഡ്മിനിസ്‌ട്ടേറ്റര്‍
Qualifcation: First class B.Tech, degree in Computer Science, IT, Electronics and Communication Engineering /MCA/MSc (Computer Science or IT). Desirable: Redhat Certification will be an added advantage
Experience: Minimum working experience of 3 years in installing, configuring and trouble shooting UNIX/Linux based envirornments. Solid experience in the administration application stacks (e.g, Tomecat, JBoss,Apache, NGINX). Experience with monitoring systems (Eg, Nagios)-Experiencei in scripting skill (eg : shell scripts, Perl, Python). Solid networking Knowledge (OSI network layers, TCP/IP). Experience with
SAN storage environment with NFS mounts and physical and logical volume management. Experience with tape library back up.
വിജ്ഞാപനം നമ്പര്‍: 7/2021
തസ്തിക: ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
വിദ്യാഭ്യാസ യോഗ്യത: (i) ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം. (ii)കേരള/കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച് സ്ഥാപനത്തിലെ ഡേറ്റാ എന്‍ടി കോഴ്‌സ് പാസ്സായ സര്‍ട്ടിഫിക്കറ്റ്. (iii) ഒരു അംഗീകൃത സ്ഥാപനത്തില്‍ ഡേറ്റാ എന്‍ടി ഓപ്പറേറ്റര്‍ തസ്തികയില്‍ ജോലി ചെയ്തു ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
കാറ്റഗറി നമ്പര്‍: 8/2021
തസ്തിക: ടൈപ്പിസ്റ്റ്
വിദ്യാഭ്യാസ യോഗ്യത: (i) എസ്.എസ്.എല്‍.സി. അഥവാ തത്തുല്യ യോഗ്യത.
(ii) കെ.ജി.ടി.ഇ. ഇംഗ്ലീഷ് ആന്‍ഡ് മലയാളം ടൈപ്പ് റൈറ്റിങ് (ലോവര്‍).
പ്രായപരിധി: 1/1/2021-ല്‍ 18 വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കവിയാന്‍ പാടില്ല. പട്ടികജാതി (പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രയപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവ് അനുവദിക്കും. കൂടാതെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന വ്യക്തിക്കോ അവരുടെ അപ്രകാരമുള്ള മുതിര്‍ന്ന അംഗം മറ്റ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരുടെ കൂട്ടികൾക്കേ ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവും മറ്റു പിന്നാക്ക വിഭാഗത്തിനും വിമുക്തടന്‍മാര്‍ക്കും മൂന്നുവര്‍ഷത്തെ ഇളവും, വികലാംഗര്‍ക്ക് പത്തുവര്‍ഷത്തെ ഇളവും വിധവകൾക്ക് അഞ്ചുവര്‍ഷത്തെ ഇളവും ലഭിക്കും.
പരീക്ഷ: സഹകരണ പരീക്ഷ ബോര്‍ഡ് നടത്തുന്ന 2 പരീക്ഷ 50 മാര്‍ക്കിനാണ്. ഒരു സംഘം/ബാങ്കിന്റെ യോഗ്യത ലിസ്റ്റില്‍ ഉൾപ്പെടുന്ന ഉദ്യോഗാര്‍ഥിക്ക് പ്രസ്തുത സംഘത്തിലെ അഭിമുഖം മാക്‌സിമം 15 മാര്‍ക്കിന് ആയിരിക്കും. ആയതില്‍ അഭിമുഖത്തിന് മിനിമം 3 മാര്‍ക്ക് ലഭിക്കുന്നതാണ്.ബാക്കി 12 മാര്‍ക്ക് അഭിമുഖത്തില്‍ന്‍റ പ്രകടനത്തിനാണ്.
ഫീസ്: ഉദ്യോഗാര്‍ഥികക്ക് ഒന്നില്‍ കൂടുതല്‍ സംഘം ബാങ്കുകളിലേക്ക് അപേക്ഷിക്കാം. പൊതുവിഭാഗക്കാര്‍ക്കും, വയസ്റ്റ് ഇളവ് ലഭിക്കുന്നവര്‍ ഉൾപ്പെടെയുള്ളവര്‍ക്കും ഒരു സംഘം ബാങ്കിന് 150 രൂപയും തുടര്‍ന്നുള്ള ഓരോ സംഘംബാങ്കിനും 50 രൂപ വിതവും അധികമായി പരിക്ഷ ഫീസായി അടയ്ക്കണം. പട്ടിക ജാതി (പട്ടികവര്‍ഗ വിഭാഗത്തിന് അപേക്ഷയിലെ ഒരു സംഘം (ബാങ്കിന് 50 രൂപയും തുടര്‍ന്നുള്ള ഒരോ സംഘം (ബാങ്കിനും 50 രൂപ വിതവും അധികമായി പരിക്ഷ ഫീസായി അടക്കണം. ഒന്നില്‍ കൂടുതല്‍ സംഘം ബാങ്കിലേക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷ ഫോറവും ഒരു ചെലാന്‍/ഡിമാന്‍ഡ് ഡ്രാഫ്റ്റും മാത്രമേ സമര്‍പ്പിക്കേണ്ടതുള്ളൂ.
അപേക്ഷിക്കേണ്ട രീതി : വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും സഹകരണ സര്‍വീസ് പരിക്ഷാബോര്‍ഡിന്റെ www.csebkerala.org എന്ന വെബ്സൈറ്റില്‍ നിന്ന് ലഭ്യമാണ്.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം (കാറ്റി നമ്പര്‍ 6/2021നും 7/2021 നും മാത്രം), വയസ്സ്, ജാതി, വിമുക്തഭടന്‍, ഭിന്നശേഷിക്കാര്‍, വിധവ എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്തിരിക്കണം.
വിജ്ഞാപന തീയതി: 03.08.2021
അപേക്ഷ നൽകേണ്ട അവസാന തീയതി: 01.09 .2021 വൈകുന്നേരം 5.00 മണി
മറ്റു പ്രധാന വിവരങ്ങൾ: അപേക്ഷകൾ നേരിട്ടോ തപാല്‍ മുഖേനയോ അയയ്ക്കാം. വിലാസം: സെക്രട്ടറി, സഹകരണ സര്‍വീസ് പരിക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ ബ്രിഡ്ജ, ജനറല്‍ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001
Reference Link: www.csebkerala.org