ഐ.ഡി.ബി.ഐ. ബാങ്കിൽ 920 എക്സിക്യൂട്ടീവ്

ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ്ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ (ഐ.ഡി.ബി.ഐ) എക്സിക്യൂട്ടീവ് തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലും ഓഫീസുകളിലുമായി 920 ഒഴിവാണ്‌ നിലവിലുള്ളത്‌.

ഒഴിവുകൾ: ജനറല്‍- 373, എസ്‌.സി. -138 , എസ്‌.ടി -69 ,ഒ.ബി.സി.-248, ഇ.ഡബ്ല്യു.എസ്‌ - 92  എന്നിങ്ങനെയാണ്‌ ഒഴിവുകൾ. വി.ഐ , ഒ.എച്ച്‌, എച്ച്‌ ഐ. എം.ഡി/ഐ.ഡി. വിഭാഗത്തില്‍പെട്ട ഭിന്നശേഷിക്കാര്‍ക്ക്‌ 9 വിതം ഒഴിവുകൾ നീക്കിവെച്ചിട്ടുണ്ട്‌.

യോഗ്യത : കുറഞ്ഞത്‌ 55 ശതമാനം മാര്‍ക്കോടെ തത്തുല്യ ഗ്രേഡോടെ നേടിയ അംഗീകൃത സര്‍വകലാശാലാ ബിരുദമോ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. എസ്‌.സി., എസ്‌.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 60 ശതമാനം മാര്‍ക്ക്‌ മതി.

പ്രായം: 20 വയസ്സ്‌ തികഞ്ഞിരിക്കണം. 25 വയസ്സ്‌ കവിയാന്‍ പാടില്ല. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്‌.സി. എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍. സി.എല്‍) വിഭാഗക്കാര്‍ക്ക് 10 വര്‍ഷത്തെയും ഇളവുണ്ട്‌, വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവ്‌ ലഭിക്കും. ജൂലായ്‌ ഒന്ന്‌ അടിസ്ഥാനമാക്കിയാണ്‌' പ്രായവും യോഗ്യതയും കണക്കാക്കുക,

തിരഞ്ഞെടുപ്പ്‌ : ഓണ്‍ ലൈന്‍ ടെസ്റ്‌ വഴിയാണ്‌ തിരഞ്ഞെടുപ്പ്‌ നടത്തുക. 150  മാര്‍ക്കിനായിരിക്കും പരീക്ഷ. സമയം 90  മിനിറ്റ്‌. ശരിയുത്തരത്തിന്‌ ഒരുമാര്‍ക്ക്‌,തെറ്റിയാല്‍ 0.26 മാര്‍ക്ക്‌ കുറയ്ക്കും.

സെപ്റ്റംബര്‍ അഞ്ചിനായിരിക്കും പരീക്ഷ. കേരളത്തില്‍ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌; തിരുവനന്തപുരം, തൃശൂര്‍ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്‌

നിയമനം : കരാര്‍ അടിസ്ഥാനത്തിലാണ്‌ നിയമനം, തുടക്കത്തില്‍ ഒരുവര്‍ഷത്തേക്കാണ്‌ കരാര്‍. പ്രകടനം വിലതുത്തി ഇത്‌ രണ്ടു ലൈനായണ്‌ വര്‍ഷത്തേക്കുകൂടി  ദീർഘിപ്പിക്കും ആകെ  മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്നവരെ ഐ.ഡി.ബി.ഐ .ബാങ്കിന്റെ അസിസ്റ്റൻറ് മാനേജര്‍ (ഗ്രൂപ്പ് എ ) തസ്സികയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പരിഗണിക്കും

ശമ്പളം: ആദ്യ വര്‍ഷം 29,000 രൂപ;രണ്ടാം വര്‍ഷം 31,000 രൂപ മൂന്നാം വര്‍ഷം 34,000 രൂപ;

അപേക്ഷാഫീസ്‌ :എസ്‌.സി, എസ്‌.ടി.വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 200 രൂപ. മറ്റുളളവര്‍ക്ക്‌ 1000 രൂപ. ഓൺലൈയാണ് ഫീസ് അടയ്‌ക്കേണ്ടത്. 

അപേക്ഷിക്കേണ്ട രീതി:അപേക്ഷ ഓൺലൈനായി  സമർപ്പിക്കണം. ഫോട്ടോ ഒപ്പ് വിരലടയാളം തുടങ്ങിയവ അപേക്ഷയോടൊപ്പം സ്‌കാന്‍ ചെയ്ത്‌ അപ്ലോഡ്‌ ചെയ്യണം. നിര്‍ദേശങ്ങൾ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്‌ : www.idbibank.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ്‌ 18. 

Post a Comment

Previous Post Next Post