പൊതുമേഖലാ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് തസ്തികയിലെ 289 ഒഴിവുകള്‍ പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 284 ഒഴിവും കെഎസ്‌എ
ഫ്ഇയില്‍നിന്നാണ്. 4 ഒഴിവ് കെല്‍ട്രോണില്‍നിന്നും ഒരു ഒഴിവ് കശുവണ്ടി വികസന കോര്‍പറേഷനില്‍നിന്നുമാണ്.റിപ്പോര്‍ട്ട് ചെയ്ത ഒഴിവിലേക്ക് പിഎസ്‌സിയുടെ കൊല്ലം മേഖലാ ഓഫിസില്‍നിന്നാണു നിയമന ശുപാര്‍ശ നല്‍കുക. ഇതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. 289 പേര്‍ക്കുകൂടി ശുപാര്‍ശ നല്‍കൂന്നതോടെ ആകെ നിയമന ശുപാര്‍ശ 2214 ആകും.
വിശദമായ നിയമനവിവരം :ഓപ്പണ്‍ മെറിറ്റ്-1528 വരെ,എസ്‌സി- സപ്ലിമെന്ററി 70,എസ്‌ടി-സപ്ലിമെന്ററി 43, മുസ്ലിം-3064, എല്‍സി/എഐ-4443, ഒബിസി-1549, വിശ്വകര്‍മ-1655,എസ്‌ഐയുസി നാടാര്‍- 1848,ഹിന്ദു നാടാര്‍-3950, എസ്സിസിസി-സപ്പിമെന്ററി 10, ധീവര-2050.