43 നഴ്സ്, 24 ഡോക്ടര്‍
നാഷനല്‍ ഫെല്‍ത്ത് മിഷനുകീഴില്‍ (ആരോഗ്യകേരളം) തിരുവനന്തപുരത്തു വിവിധ തസ്തികകളില്‍ കരാര്‍/ദിവസ വേതനനിയമനം. ജൂലൈ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
യോഗ്യത, പ്രായപരിധി, ശമ്പളം.
സ്റ്റാഫ് നഴ്സ് 43 :ബിസ്സി നഴസിങ്/ജിഎന്‍എം, കേരളനഴ്‌സിങ് കണ്‍സില്‍ റജിസ്ട്രേഷന്‍, 40 വയസ്സ്, 17,000 രൂപ.
മെഡിക്കല്‍ ഓഫിസര്‍ (24): എംബിബിഎസ്, ടിസിഎംസി സ്ഥിര റജിസ്ട്രേഷന്‍, 57 വയസ്സ്, 41,000 രൂപ.
ജെപിഎച്ച്എന്‍/ആര്‍ബിഎസ്കെ നഴ്സ് (5): എസ്‌എസ്‌എല്‍സി, ജെപിഎച്ച്എന്‍ കോഴ്‌സ് (കുറഞ്ഞത് 18 മാസത്തെ എഎന്‍എം), കേരള നഴ്‌സിങ് കൗണ്‍സില്‍ റജിസ്ട്രേഷന്‍,40 വയസ്സ്, 14,000 രൂപ.
ഡിഇഒ (4): ബികോം, ഡിസിഎ/പിജിഡിസിഎ, ഒരു വര്‍ഷ പരിചയം, 40 വയസ്സ്, പ്രതിദിനം 450രുപ.
ഡിസ്ട്രിക്ട് ആശ കോഓര്‍ഡിനേറ്റര്‍ (1): സോഷ്യല്‍ സയന്‍സ്/സോഷ്യോളജി/സോഷ്യല്‍ ആന്ത്രാപ്പോളജി/സോഷ്യല്‍ വര്‍ക് /ബിസിനസ് അഡ്മിനിസ്ട്രേഷന്‍(റൂറല്‍ ഡവലപ്മെന്റില്‍ പിജി, കംപ്യൂട്ടര്‍ പരിജ്ഞാനം, 3 വര്‍ഷ പരിചയം. 40 വയസ്സ്,25,000 രൂപ.
ഓഡിയോമെട്രിക് അസിസ്റ്റന്റ്(1): ബിഎഎസ്‌എല്‍പി/ഡിഎച്ചിഎല്‍എസ്, ആര്‍സിഐ റജിസ്ട്രേഷന്‍, 40 വയസ്സ്, ബിഎഎസ്‌എല്‍പി-20,000 രൂപ, ഡിഎച്ച്‌എല്‍എസ്-15,000 രൂപ.
ലാബ് അസിസ്റ്റന്റ് (1): വിഎച്ച്‌എസ്സി-എംഎല്‍ടി, ഒരു വര്‍ഷ പരിചയം, 40 വയസ്സ്, പ്രതിദിനം 450 രുപ.
ഫീസ്: 250 രൂപ. District Health and Family Welfare Society ,Thycaud ,Trivandrum - Otherഎന്ന പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന ഡിഡിയായി അടയ്ക്കണം. അപേക്ഷയുടെ പ്രിന്റും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും The District Programme Manger, Arogyakeralam(NHM)DPM office W&C Hospital Compound, Thycaud ,Trivandrum -14 വിലാസത്തില്‍ ജൂലൈ 16 വരെ അയയ്ക്കാം
ഇടുക്കിയില്‍ ഒഴിവ്
നാഷനല്‍ ഹെല്‍ത്ത് മിഷനുകീഴില്‍ ഇടുക്കിയില്‍ വിവിധ തസ്തികകളില്‍ കരാര്‍ ഒഴിവ്. ജൂലൈ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അക്കൌണ്ട്സ് ഓഫിസര്‍, പീഡിയാട്രീഷ്യന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡവലപ്മെന്റ് തെറപ്പിസ്‌റ്റ് അവസരങ്ങള്‍.
മലപുറം ഡേറ്റ എന്‍ട്രി ഓപറേറ്റര്‍: മലപ്പുറത്തെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററുടെ കരാര്‍ ഒഴിവ്. ബിരുദം, 2 വര്‍ഷ പരിചയം, ട്രാലി പരിജ്ഞാനം ആണു യോഗ്യത പ്രായപരിധി: 40 വയസ്സ് ശമ്പളം: 13,500 രൂപ. ജൂലൈ 19വരെ അപേക്ഷിക്കാം.