BPCL കൊച്ചി: 168 അപ്രന്റിസ്‌


ഭാരത്‌ പെട്രോളിയത്തിന്റെ കൊച്ചി അമ്പലമുകള്‍ റിഫൈനറിയില്‍ 168 ഗ്രാജുവേറ്റ്‌/ടെക്നീഷ്യന്‍ അപ്രന്റിസ്‌ ഒഴിവില്‍ ഒരു വര്‍ഷ പരിശിലനം. ജൂലൈ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം (NATS പോര്‍ട്ടലില്‍ ജൂലൈ 20 വരെ റജിസ്റ്റര്‍ ചെയ്യാം).

വിഭാഗം, യോഗ്യത, സ്‌റ്റൈപന്‍ഡ്‌:

120 ഗ്രരാജുവേറ്റ്‌ അപ്രന്റീസ്‌ (കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്‌, ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ്‌ ഇലക്ട്രോണിക്സ്‌, സേഫ്റ്റി/സേഫ്റ്റി ആന്‍ഡ്‌ ഫയര്‍, മെക്കാനിക്കല്‍,ഇന്‍സ്ട്രുമെന്റേഷന്‍/അപ്ലൈഡ്‌ ഇലക്ട്രോണിക്സ്‌ ആന്‍ഡ്‌ ഇന്‍സ്ട്രുമെന്റേഷന്‍(ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി/ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ്‌ കണ്‍ട്രോള്‍/ഇലക്ട്രോണിക്സ്‌ ആന്‍ഡ്‌ ഇന്‍സ്ട്രുമെന്റേഷന്‍, മെറ്റലര്‍ജി എന്‍ജിനീയറിങ്‌: 60% മാര്‍ക്കോടെ ഫുള്‍ ടൈം എന്‍ജിനിയറിങ്‌ ബിരുദം പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍ക്ക്‌ 50% മാര്‍ക്ക്‌),25,000 രൂപ.

48 ടെക്നീഷ്യന്‍ (ഡിപ്പോമ)അപ്രന്റിസ്‌ (കെമിക്കല്‍, ഇലക്ട്രിക്കല്‍ /ഇലക്ട്രിക്കല്‍ ആന്‍ഡ്‌ ഇലക്ട്രോണിക്സ്‌, മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍/ അപ്ലൈഡ്‌ ഇലക്ട്രോണിക്സ്‌ ആന്‍ഡ്‌ ഇന്‍സ്ട്രുമെന്റേഷന്‍ /ഇന്‍സ്ര്രുമെന്റേഷന്‍ ടെക്നോളജി  ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ്‌ കണ്‍ട്രോള്‍ /ഇലക്ട്രോണിക്സ്‌ ആന്‍ഡ്‌ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്‌): 60% മാര്‍ക്കോടെ ഫുള്‍ ടൈം എന്‍ജിനീയറിങ്‌ ഡിപ്പോമ പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍ക്ക്‌ 50% മാര്‍ക്ക്‌),18,000 രൂപ.

പ്രായം (01.08.2021ന്): 18-27 വയസ്സ്‌, അര്‍ഹരായവര്‍ക്ക്‌ ഇളവ്‌.മുന്‍പു പരിശിലനം നേടിയവരും നിലവില്‍ പരിശീലനത്തിലുള്ളവരും ഒരു വര്‍ഷത്തില്‍ കൂടുതല്‍ പരിചയമുള്ളവരും അപേക്ഷിക്കേണ്ട.

തിരഞ്ഞെടുപ്പ്‌: യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക്‌, ഇന്റര്‍വ്യൂ അടിസ്ഥാനമാക്കി. www.mhrdnats.gov.in

Post a Comment

Previous Post Next Post