339 അവസരം - കമ്പൈന്‍ഡ്‌ ഡിഫൻസ്‌ സര്‍വീസസ്‌

യൂണിയന്‍ പബ്ലിക്‌ സര്‍വീസസ്‌ കമ്മിഷന്‍ കമ്പൈന്‍ഡ്‌ ഡിഫന്‍ സര്‍വീസസ്‌ എക്സാമിനേഷന്‍ II - 2021 - ന് അപേക്ഷ ക്ഷണിച്ചു .വനിതകൾക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം. അവിവാഹിതര്‍ക്കാണ്‌ അവസരം 

ഒഴിവുകൾ : ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ദെഹ്‌റാദൂണ്‍-100,ഇന്ത്യന്‍ നേവല്‍ അക്കാദമി,ഏഴിമല-22, എയര്‍ ഫോഴ്‌സ്‌ അക്കാദമി, ഹൈദരാബാദ്‌ (പ്രിഫ്ളെയിങ്‌)-32, ഓഫീസേഴ്‌സ്‌ ട്രെയിനിങ്‌ അക്കാദമി, ചെന്നൈ എസ്‌.എസ്‌.സി. പുരുഷമ്മാർ- 169, ഓഫീസേഴ്‌സ്‌ ട്രെയിനിങ്‌ അക്കാദമി, ചെന്നെ എസ്‌.എസ്‌.സി. വനിത-16.

യോഗ്യത: ബിരുദം. എയര്‍ഫോഴ്‌സ്‌ അക്കാദമിയിലേക്ക്‌ ഫിസിക്‌സും മാത്തമാറ്റിക്‌സും പഠിച്ച പ്ലസ്‌ ടുവും ബിരുദവും. അല്ലെങ്കില്‍ എന്‍ജിനിയറിങ്‌ ബിരുദം. വ്യവസ്ഥകൾക്ക്‌ വിധേയമായി അവസാന വര്‍ഷ വിദ്യാര്‍ഥികൾക്കും അപേക്ഷിക്കാം.


പ്രായ പരിധി: ഇന്ത്യന്‍ മിലിട്ടറി അക്കാമി, ഇന്ത്യന്‍ നേവല്‍ അക്കാദമി അവിവാഹിതരായ പുരുഷന്മാര്‍ 1998 ജൂലായ്‌ 2- നും 2003 ജൂലായ്‌ 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം.

ഓഫീസേഴ്‌സ്‌ ട്രെയിനിങ്‌ അക്കാദമി (എസ്‌.എസ്‌.സി. കോഴ്സ്‌ ഫോര്‍ മെന്‍) - അവിവാഹിതരായ പുരുഷന്മാര്‍ 1997 ജൂലായ്‌ 2-നും 2008 ജൂലായ്‌ 1-നും ഇടയില്‍ ജനിച്ചുവരായിരിക്കണം,

ഓഫീസേഴ്‌സ്‌ ട്രെയിനിങ്‌ അക്കാദ്മി (എസ്‌.എസ്‌.സി.വിമന്‍ നോണ്‍ ടെക്നിക്കല്‍ കോഴ്സ് )- അവിവാഹിതരായ വനിതകൾക്കും പുനര്‍വിവാഹം ചെയ്യാത്ത വിധവകൾക്കും വിവാഹമോചനം നേടിയ സ്ത്രീകൾക്കും അപേക്ഷിക്കും. 1997 ജൂലായ്‌ 2-നും 2003 ജൂലായ്‌ 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം.

പരീക്ഷ : ഇന്ത്യന്‍ മിലിട്ടറി അക്കാദമി, നേവല്‍ അക്കാദമി, എയര്‍ ഫോഴ്‌സ്‌ അക്കാദമി എന്നിവിടങ്ങളില്‍ മൂന്ന്‌ വിഷയങ്ങളിലുള്ള പരീക്ഷയായിരിക്കും ഉണ്ടാവുക. 2 മണിക്കൂര്‍ വീതം 100 മാര്‍ക്കിനായിരിക്കും പരീക്ഷ ഇംഗ്ലീഷ്‌, ജനറല്‍ നോളജ്‌, എലമെന്‍ററി മാത്തമാറ്റിക്‌സ്‌ എന്നിവയാണ്‌ പരിക്ഷയിലെ വിഷയങ്ങൾ

ഓഫീസേഴ്‌സ്‌ ട്രെയിനിങ്‌.അക്കാദമിയിലെ പരീക്ഷയില്‍,ഇംഗ്ലീഷ്‌, ജനറല്‍ നോളജ്‌ എന്നിവയിലെ ചോദ്യങ്ങളുണ്ടാകും. വിശദമായ സിലബസ്‌ വിജ്ഞാപനത്തില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്‌.കേരളത്തില്‍ തിരുവനന്തപുരം,കൊച്ചി, കോഴിക്കോട്‌ എന്നിവിങ്ങളില്‍ പരിക്ഷാകേന്ദ്രമുണ്ടാകും


അപേക്ഷാഫീസ്‌: 200 രൂപ,വനിതകൾ (എസ്‌.സി/എസ്‌.ടിഎന്നിവര്‍ക്ക്‌ ഫീസില്ല. ഓണ്‍ലൈനായി ഫീസടയ്ക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്‌ : www.upsconline.nic.in

അപേക്ഷ നൽകേണ്ട അവസാന തീയതി: ഓഗസ്റ്റ് 24 

മറ്റു പ്രധാന വിവരങ്ങൾ: www.upsc.gov.in

 

Post a Comment

Previous Post Next Post