പൊതുമേഖലയിലുള്ള ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ ഓഫീസറാവാന്‍ അവസരം.

ന്യൂ ഇന്ത്യ അഷ്വറ൯സില്‍ 300 ഓഫീസര്‍. സ്‌കെയില്‍ വണ്‍ കേഡറിലുള്ള ഓഫീസര്‍ (ജനറലിസ്റ്റ്‌) തസ്തികയിലെ 300  ഒഴിവുകളിലേക്കാണ്‌ കമ്പനി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം. നിയമനം ഇന്ത്യയില്‍ എവിടെയും ലഭിക്കാം.

അടിസ്ഥാനശമ്പള സ്‌കെയില്‍ : 32,795 - 62345 രൂപ.

വിദ്യാഭ്യാസ യോഗ്യത:  അംഗീകൃത സര്‍വകലാശാലയില്‍നിന്ന്‌ ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം/ ബിരുദാനന്തര ബിരുദം/ തത്തുല്യം. എസ്‌.സി, എസി. ടി. , ഭിന്നശേഷി വിഭാഗക്കാര്‍ക്ക്‌ 55 ശതമാനവും മറ്റുള്ളവര്‍ക്ക്‌ 60   ശതമാനവും മാര്‍ക്കുണ്ടായിരിക്കണം. 2021 സെപ്റ്റംബര്‍ 20-നകം നേടിയതായിരിക്കണം യോഗ്യത. അവസാന വര്‍ഷ/സെമസ്റ്റര്‍ വിദ്യാര്‍ഥികൾക്ക്‌ അപേക്ഷിക്കാമെങ്കിലും 2021 സെപ്റ്റംബര്‍ 30-നകം  യോഗ്യത നേടിയതായുള്ള രേഖ അഭിമുഖത്തിന്‌ ഹാജരാക്കണം.

പ്രായ പരിധി: 2021 ഏപ്രിൽ  1ന്‌ 21-30 വയസ്സ്‌ അതായത്‌. 1991 ഏപ്രില്‍ 2നും 2000 ഏപ്പില്‍ 1നും ഇടയില്‍ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകര്‍.ഉയര്‍ന്ന പ്രായപരിധിയില്‍ എസ്‌.സി, എസ്‌.ടി. വിഭാഗക്കാര്‍ക്ക്   അഞ്ചും ഒ.ബി.സി. (നോണ്‍ ക്രീമി ലെയര്‍) വിഭാഗക്കാര്‍ക്ക്‌  മൂന്നും ഭിന്നശേഷിക്കാര്‍ക്ക്‌ പത്തും വര്‍ഷത്തെ ഇളവ്‌ലഭിക്കും. വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവുണ്ട്‌.

തിരഞ്ഞെടുപ്പ്‌: പ്രാഥമികപരിക്ഷയും മുഖ്യപരിക്ഷയും അഭിമുഖവും നടത്തിയാവും തിരഞ്ഞെടുപ്പ്‌ ഓണ്‍ലൈനായി ഒബ്ജക്ടിവ് മാതൃകയിലായിരിക്കും പ്രാഥമികപരിക്ഷ. 100 മാര്‍ക്കിനാണ്‌.പരീക്ഷ. (സിലബസ്‌ പട്ടിക II-ല്‍). പ്രാഥമികപരിക്ഷയില്‍ നിന്ന്‌ ഷോര്‍ട്ട്‌ ലിസ്റ്റ്‌ ചെയ്യുപ്പെടുന്നവര്‍ മുഖ്യപരീക്ഷ അഭിമുഖികരരിക്കണം. രണ്ടു ഘട്ടങ്ങളുള്ള മുഖ്യപരീക്ഷയുടെ ഒന്നാംഘട്ടം ഒബ്ജക്ടിവും രണ്ടാംഘട്ടം ഡിസ്ക്രീപ്റ്റീവുമായിരിക്കും. ഒബ്ജക്ടിവ് പരീക്ഷകളില്‍ (പ്രാഥമിക പരീക്ഷയിലും മുഖ്യപരീക്ഷയിലും) തെറ്റുത്തരത്തിന്‌ നാലിലൊന്ന്‌ മാര്‍ക്ക്‌ നഷ്ടമാവും.

അപേക്ഷാഫീസ്‌ :എസ്‌.സി.എസ്‌.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപയും മറ്റുള്ളവര്‍ക്ക്‌ 750 രൂപയും.ട്രാന്‍സാക്ഷന്‍ ചാര്‍ജും ഉദ്യോഗാര്‍ഥി നല്‍കണം. ഓണ്‍ലൈനായാണ്‌ ഫീസ്‌ അടയ്ക്കേണ്ടത്‌.

പരീക്ഷാകേന്ദ്രങ്ങൾ : പ്രാഥകമികപരീക്ഷയ്ക്ക കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്‌, മലപുറം, പാലക്കാട്‌,തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രമുണ്ടാവും.മുഖ്യപരീക്ഷയ്ക്ക കേരളത്തില്‍ കൊച്ചിയാണ്‌ പരീക്ഷാകേന്ദ്രം.

എസ്‌സി. എസ്ടി. ഒ.ബി.സി. (നോണ്‍ ക്രീമി ലെയര്‍, ഭിന്നശേഷി വിഭാഗക്കാർക്ക്  പ്രീ എക്സാമിനേഷന്‍ ട്രെയിനിങ്ങിന്‌ അപേക്ഷിക്കാം. എന്നാല്‍ ഇത്‌ ഏതു സംവിവാനം വഴി നടത്തണമെന്നത്‌. അപ്പോഴത്തെ കോവിഡ്‌ സാഹചര്യം കണക്കിലെടുത്താവും തീരുമാനിക്കുക.

അപേക്ഷ: ഓണ്‍ലൈനായാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. അപേക്ഷയോടൊപ്പം ഫോട്ടോഗ്രാഫ്‌, സിഗ്നേച്ചര്‍, വിരലടയാളം, സ്വന്തം കൈയക്ഷരത്തിലുളള പ്രസ്താവന തുടങ്ങിയവ സ്‌കാന്‍ ചെയ്ത്‌ അപ്‌ലോഡ്‌ ചെയ്യണം, സ്‌കാന്‍ ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭ്യമാണ്.

വിശദവിവരങ്ങലംക്കും അപേക്ഷിക്കുന്നതിനുമുള്ള  വെബ്‌സൈറ്റ്‌ : www.newindia.co.in

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി: സെപ്‌റ്റംബർ 21


Post a Comment

Previous Post Next Post