പരീക്ഷാ പദ്ധതി, ഘടന, ഉള്ളടക്കം, യോഗ്യത
നാല് വിഭാഗങ്ങളിലായി (കാറ്റഗറി-1, കാറ്റഗറി-2, കാറ്റഗറി-3, കാറ്റഗറി-4) പരീക്ഷ നടത്തുന്നു. ഓരോ വിഭാഗത്തിനും വേണ്ടി അടിസ്ഥാന യോഗ്യത നേടിയിട്ടുള്ളവര്‍ക്ക് പരീക്ഷ എഴുതുന്നതിന് അര്‍ഹതയുണ്ടായിരിക്കും.
പരീക്ഷ നടത്തുന്നത് താഴെ പറയുന്ന ഇനങ്ങളിലാണ്.
i) ലോവര്‍ പ്രൈമറി ക്ലാസ്സുകളില്‍ അദ്ധ്യാപകരാകാന്‍ അടിസ്ഥാന യോഗ്യത നേടിയവര്‍ക്ക് കാറ്റഗറി-1
ii) അപ്പര്‍ പ്രൈമറി ക്ലാസ്സുകളില്‍ അദ്ധ്യാപകരാകാന്‍ അടിസ്ഥാനയോഗ്യത നേടിയവര്‍ക്ക് കാറ്റഗറി-2
iii) ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ അദ്ധ്യാപകരാകാന്‍ അടിസ്ഥാനയോഗ്യത നേടിയവര്‍ക്ക് കാറ്റഗറി-3
iv) യു.പി തലം വരെയുള്ള ഭാഷാ അദ്ധ്യാപകരാകാന്‍ യോഗ്യത നേടിയവര്‍ക്കും കായിക അദ്ധ്യാപകര്‍ക്കും സ്‌പെഷ്യല്‍ അദ്ധ്യാപകര്‍ക്കും കാറ്റഗറി-4
v) ബി.എഡ്/ഡി.എഡ്/ഡി.എല്‍.എഡ്. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും (3rd, 4th സെമസ്റ്റര്‍) കെ-ടെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാവുന്നതാണ്. ഇവര്‍ ബി.എഡ്/ഡി.എഡ് പരീക്ഷ വിജയിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന മുറയ്‌ക്ക് മാത്രമേ കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുളളൂ.
ഒന്നില്‍ കൂടുതല്‍ കാറ്റഗറികളില്‍ യോഗ്യത നേടി പരീക്ഷ എഴുതാന്‍ താല്‍പ്പര്യം ഉള്ളവര്‍ ഓണ്‍ലൈനായി ഒരു അപേക്ഷ മാത്രമേ നല്‍കാവൂ. എന്നാല്‍ ഓരോ വിഭാഗത്തിനും ഫീസ് അടയ്‌ക്കേണ്ട
താണ്. വെവ്വേറെ അപേക്ഷ പരിഗണിക്കില്ല, എന്നാല്‍ പരീക്ഷ പ്രത്യേകം എഴുതേണ്ടതാണ്.
താണ്. വെവ്വേറെ അപേക്ഷ പരിഗണിക്കില്ല, എന്നാല്‍ പരീക്ഷ പ്രത്യേകം എഴുതേണ്ടതാണ്.
പരീക്ഷയുടെ മാതൃക
ഈ വിഭാഗത്തിലെ പരീക്ഷയ്‌ക്ക് ഒരു പേപ്പര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.ഒബ്‌ജക്‌ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലായിരിക്കും (MCQS) പരീക്ഷ. ഓരോ ചോദ്യത്തിനും ഒരു മാര്‍ക്ക് എന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. തന്നിരിക്കുന്ന ഓപ്‌ഷനുകളില്‍ നിന്ന് ഒരു ശരിയുത്തരം തെരഞ്ഞെടുക്കാവുന്നതാണ്. ഇത്തരത്തില്‍ ആകെ 150 ചോദ്യങ്ങളായിരിക്കും. ഓരോ മാര്‍ക്കു വീതം 150 മാര്‍ക്ക്.
ഓരോ പരീക്ഷയും മൂന്നു ഭാഗങ്ങളായി നടത്തപ്പെടുന്നു.
ഘടനയും ഉള്ളടക്കവും
* ലോവര്‍ പ്രൈമറി തലത്തില്‍ അറബി അദ്ധ്യാപകരാകാന്‍ യോഗ്യതയുള്ളവര്‍ക്ക് മാത്രം.
ചോദ്യങ്ങളുടെ രീതിയും നിലവാരവും
* Part-I 6 മുതൽ 11 വയസുവരെയുള്ള കുട്ടികളുടെ പഠനത്തിലും - ബോധന-വിദ്യാഭ്യാസ മന:ശാസ്‌ത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഭാഗം-1-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വ്യത്യസ്‌തരായ കുട്ടികളുടെ സ്വഭാവസവിശേഷതകൾ മനസ്സിലാക്കുന്നതിനും അവരുമായി ആശയവിനിമയം നടത്തുന്നതിനും ഉള്ള കഴിവ് പരിശോധിക്കുന്ന തരത്തിലുള്ള
ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കും വിഷയത്തെ കുറിച്ചുള്ള അറിവ് ആശയങ്ങൾ അദ്ധ്യാപനത്തിനുള്ള കഴിവ് പ്രശ്‌നപരിഹാരപാടവം എന്നിവ അളക്കുന്ന തരത്തിലുള്ള ചോദ്യങ്ങളായിരിക്കും
ഗണിതശാസ്‌ത്രവും പരിസ്ഥിതി പഠനവും എന്ന ഭാഗത്ത് നിന്നുള്ളത്.
* Part-II ബോധന മാധ്യമമായി തെരഞ്ഞെടുത്ത ഭാഷ (മലയാളം, തമിഴ്, കന്നഡ) ഏതാണോ അതിലുള്ള കഴിവും പ്രാവീണ്യവും മനസ്സിലാക്കാൻ തക്ക ചോദ്യങ്ങൾ ഭാഗം 2-ൽ (ഒന്നാം ഭാഷ) ഉൾക്കൊള്ളിക്കുന്നു. (proficiencies related to the medium of instruction)
* Part-III രണ്ടാം ഭാഷയായി തെരഞ്ഞെടുത്ത ഭാഷയെക്കുറിച്ചുള്ള അറിവ്, പ്രയോഗപാടവം എന്നിവ അളക്കുന്നതിനുള്ള ചോദ്യങ്ങൾ മൂന്നാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. (ഇംഗ്ലീഷ്, അറബിക്) (Focus on the elements of language abilities communication and comprehension)
1 മുതൽ 5 വരെ ക്ലാസ്സുകളിലെ SCERT സിലബസ് അനുസരിച്ച് ഓരോ മേഖലയ്‌ക്കും തുല്യമായ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള
ചോദ്യങ്ങൾ ആണ് ഇവയിലെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും ചോദ്യങ്ങളുടെ കാഠിന്യവും വ്യാപ്‌തിയും സെക്കണ്ടറി തലം വരെയായിരിക്കും.
പരീക്ഷയുടെ മാതൃക
ഈ വിഭാഗത്തിൽ ഒരു പേപ്പർ മാത്രമേ ഉണ്ടാകൂ.
മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലായിരിക്കും (MCQS) ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും ഒരു മാർക്ക് എന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ഒരു ശരിയുത്തരം തെരഞ്ഞെടുക്കാവുന്നതാണ്. ആകെ 150 ചോദ്യങ്ങൾ ഉണ്ടായിരിക്കും.
പരീക്ഷാഘടനയും ഉള്ളടക്കവും
ചോദ്യങ്ങളുടെ രീതിയും നിലവാരവും
* Part-1 11-14 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസ മന:ശാസ്‌ത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ശിശുവികസനവും ബോധനവിദ്യയും എന്ന ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വ്യത്യസ്‌തരായ കുട്ടികളുടെ സ്വഭാവസവിശേഷതകള്‍ മനസ്സിലാക്കുന്നതിനും അവരുമായി ആശയവിനിമയം നടത്തുന്നതിനും ഉള്ള കഴിവ് പരിശോധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും ഗണിതശാസ്‌ത്ര, ശാസ്‌ത്ര, സാമൂഹ്യശാസ്‌ത്ര വിഷയങ്ങളിലെ ചോദ്യങ്ങള്‍ ആ വിഷയങ്ങളുടെ ആശയം, പ്രശ്‌നപരിഹാര പാഠവം ബോധനതലത്തിലുള്ള അറിവ് എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കികൊളളുന്നതാണ്.

ശാസ്‌ത്ര, ഗണിതശാസ്‌ത്ര വിഷയങ്ങളിലെ ചോദ്യങ്ങള്‍ ഓരോ വിഷയത്തിനും 30 മാര്‍ക്ക് വീതം നല്‍കികൊണ്ടുള്ളതാണ്.
*Part-II അപേക്ഷ സമര്‍പ്പണ സമയത്ത് തെരഞ്ഞെടുത്തിരിക്കുന്ന ബോധനമാധ്യമത്തിലെ നൈപുണ്യം അളക്കുന്നതിനുള്ള ചോദ്യങ്ങളാണ് ഭാഷ-1 (മലയാളം,കന്നഡ/തമിഴ്/ ഇംഗ്ലീഷ്) എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. (proficiencies related to the medium of instruction)
* Part-III രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുന്നതും എന്നാല്‍ ഒന്നാം ഭാഷയായി അപേക്ഷകന്‍ തെരഞ്ഞെടുക്കാത്തതുമായ ഏതെങ്കിലും ഭാഷ രണ്ടാം ഭാഷയായി തെരഞ്ഞെടുക്കാവുന്നതാണ്. ഇത് അപേക്ഷയില്‍ രേഖപ്പെടുത്തേതാണ്. ഭാഷയെക്കുറിച്ചുള്ള അറിവ്,
പ്രയോഗപാടവം എന്നിവ അളക്കുന്നതിനുള്ള ചോദ്യങ്ങള്‍ മൂന്നാം ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നു. (Focus on the elements of language abilities communication and comprehension)

5 മുതല്‍ 8 വരെ ക്ലാസ്സുകളിലെ SCERT സിലബസ്സിനെ അടിസ്ഥാനമാക്കി ആണ് ചോദ്യങ്ങള്‍ എങ്കിലും കാഠിന്യവും വ്യാപ്‌തിയും ഹയര്‍ സെക്കന്ററി/സീനിയര്‍ സെക്കന്ററിതലം വരെ ആയിരിക്കും.
പരീക്ഷ ഘടനയും ഉള്ളടക്കവും
ചോദ്യങ്ങളുടെ രീതിയും നിലവാരവും
* Part-1 ലെ ചോദ്യങ്ങള്‍ 13 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസ മന:ശാസ്‌ത്രം പഠന-ബോധന സമീപനങ്ങളും തത്ത്വങ്ങളും എന്നിവയെ കുറിച്ചുള്ളവയായിരിക്കും. വിവിധ പഠിതാക്കളുടെ സ്വഭാവ സവിശേഷതകളും,
ആവശ്യങ്ങളും, മന:ശാസ്‌ത്രവും മനസ്സിലാക്കി പഠനം അനായാസമാക്കുന്നതിനുള്ള കഴിവ് പരിശോധിക്കുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും.
* Part-II ഭാഷ (മലയാളം/ഇംഗ്ലീഷ്/തമിഴ്/കന്നഡ) യിലെ ചോദ്യങ്ങള്‍ ബോധന മാധ്യമമായി തെരഞ്ഞെടുത്ത ഭാഷയെ ഉപയോഗിക്കാനുള്ള കഴിവ് അളക്കുന്നതരത്തില്‍ ആയിരിക്കും. (proficiencies related to the medium of instruction)
* Part-III അതത് അക്കാദമിക് വിഷയങ്ങളിലെ ആശയങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അനുസരിച്ചുള്ളവ ആയിരിക്കും. ഈ വിഭാഗത്തിലെ ചോദ്യങ്ങള്‍ ബോധനവിദ്യ (പെഡഗോഗി) യുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉള്‍പ്പെടും.
* കേരള എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള 8 മുതല്‍ 12 ക്ലാസ്സ് വരെയുള്ള സിലബസ് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലുംകാഠിന്യവും വ്യാപ്‌തിയും ഡിഗ്രി തലം വരെയുള്ളതായിരിക്കും.
നോട്ട്
ഏതെങ്കിലും വിഷയത്തില്‍ കേരള സര്‍ക്കാര്‍/പരീക്ഷാ ബോര്‍ഡ്/എന്‍.സി.റ്റി.ഇ/സര്‍വ്വകലാശാലകള്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി ഇന്‍ ടീച്ചിംഗ്
യോഗ്യതയുള്ളവര്‍ക്ക് കെ-ടെറ്റ്-4-ന് അപേക്ഷിക്കാവുന്നതാണ്.
യോഗ്യതയുള്ളവര്‍ക്ക് കെ-ടെറ്റ്-4-ന് അപേക്ഷിക്കാവുന്നതാണ്.
പരീക്ഷാ രീതി
ഈ വിഭാഗത്തിലും ഒരു പേപ്പർ മാത്രമേ ഉണ്ടാകൂ.
എല്ലാ ചോദ്യങ്ങളും മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലുള്ളതായിരിക്കും. ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് എന്ന ക്രമത്തിൽ ആകെ 150 ചോദ്യങ്ങൾ ഉണ്ടായിരിക്കും.
പരീക്ഷ ഘടനയും ഉള്ളടക്കവും
ചോദ്യങ്ങളുടെ രീതിയും നിലവാരവും
* Part-I 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ മന:ശാസ്‌ത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആണ് ആദ്യ ഭാഗത്ത് ഉൾപ്പെടുത്തുന്നത്. വ്യത്യസ്‌ത പഠിതാക്കളുടെ സ്വഭാവ സവിശേഷതകളും, ആവശ്യങ്ങളും മന:ശാസ്‌ത്രവും മനസ്സിലാക്കി പഠനത്തെ അനായാസമാക്കി തീർക്കാനുള്ള കഴിവ് അളക്കുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തും.
* Part-II ബോധന മാധ്യമത്തിലെ ശേഷിയും കാര്യക്ഷമതയും അളക്കുന്നതിനുള്ള ചോദ്യങ്ങളാണ് ഭാഷ (മലയാളം, തമിഴ്, ഇംഗ്ലീഷ്, കന്നഡ) വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. (proficiencies related to the medium of instruction)
* Part-III ബോധനതലത്തിൽ പ്രസ്‌തുത സ്‌പെഷ്യൽ വിഷയത്തെ മനസ്സിലാക്കുന്നതിനും ആശയങ്ങൾ ഉൾക്കൊള്ളുന്നതിനും ഉള്ള കഴിവ് അളക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ആണ് ഉൾപ്പെടുത്തുന്നത്.
* സ്‌പെഷ്യൽ സബ്‌ജക്‌ടുകളുടെ സിലബസ് SCERT യുടെ www.scert.kerala.gov.in
എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.
* 1 മുതൽ 8 വരെ ക്ലാസ്സുകളിലെ SCERT സിലബസ്സിനെ ആസ്‌പദമാക്കിയുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും ചോദ്യങ്ങളുടെ വ്യാപ്‌തിയും കാഠിന്യവും സെക്കൻഡറി തലം വരെ ആയിരിക്കും.
വിവിധ കാറ്റഗറികളിൽ (കാറ്റഗറി1 മുതൽ 4 വരെ)
കെ-ടെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കുന്നവർക്ക് അനുവദിച്ചിട്ടുള്ള മാർക്കിളവ് SC/ST ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് യോഗ്യതാ പരീക്ഷയിൽ 5% മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.
(കേരള സർക്കാർ തീരുമാനങ്ങൾക്കും നിയമങ്ങൾക്കും അനുസൃതം)
OBC/OEC വിഭാഗത്തിൽപ്പെട്ടവർക്ക് 3% മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.
യോഗ്യത നേടുന്നതിനുള്ള മാര്‍ക്ക്
15-03-2017 -ലെ സ.ഉ (കൈ) നമ്പര്‍ 18/2017/പൊ.വി.വ-ാം നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജനറല്‍ കാറ്റഗറിക്ക് 60% (90 മാര്‍ക്ക്)
എസ്.സി./എസ്.റ്റി/ഒ.ബി.സി/ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് കെ-ടെറ്റ് പാസാകുന്നതിന് മിനിമം മാര്‍ക്ക് 55% (82 മാര്‍ക്ക്) ആയും
പി.എച്ച് വിഭാഗങ്ങള്‍ക്ക് 50% (75 മാര്‍ക്ക്) ആയും നിജപ്പെടുത്തിയിട്ടുണ്ട്. കെ-ടെറ്റ് പരീക്ഷയിലെ ഏതെങ്കിലും ചോദ്യങ്ങള്‍ ഒഴിവാക്കിയാല്‍ അത്തരം ചോദ്യങ്ങള്‍ക്കുള്ള മാര്‍ക്കിളവ് ടി വിഭാഗത്തില്‍ പരീക്ഷ എഴുതിയ എല്ലാവര്‍ക്കും ഒരു പോലെ നല്‍കുന്നതാണ്. ഒഴിവാക്കുന്ന ചോദ്യത്തിന്റെ മാര്‍ക്ക് കൂടി ചേര്‍ത്ത് 150 മാര്‍ക്കില്‍ തന്നെ ആയിരിക്കും മൂല്യനിര്‍ണ്ണയം നടത്തുന്നത്. നെഗറ്റീവ് മാര്‍ക്ക്: കെ-ടെറ്റ് പരീക്ഷയ്‌ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കില്ല. കെ-ടെറ്റ് യോഗ്യത നേടിക്കഴിഞ്ഞാലും മാര്‍ക്ക് മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വീണ്ടും പരീക്ഷ എഴുതാവുന്നതാണ്.