കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്‌ ഡിസംബർ - 2020

കേരളത്തില്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍
തലങ്ങളില്‍ അദ്ധ്യാപകരായി നിയമിക്കപ്പെടാനുള്ള നിലവാരം നിര്‍ണ്ണയിക്കുന്നതിനായി നടത്തപ്പെടുന്ന യോഗ്യതാ പരീക്ഷയാണ്‌ കെ-ടെറ്റ്‌.

വിഭാഗം I Category I - ലോവർ പ്രൈമറി ക്ലാസ്സുകൾ

വിഭാഗം II Category II - അപ്പർ പ്രൈമറി ക്ലാസ്സുകൾ

വിഭാഗം III Category III - ഹൈസ്‌കൂൾ ക്ലാസ്സുകൾ

വിഭാഗം IV Category IV - ഭാഷാ അദ്ധ്യാപകർ- അറബി, ഹിന്ദി, സംസ്‌കൃതം,

ഉറുദു- യു.പി തലം വരെ

- സ്‌പെഷ്യലിസ്റ്റ്‌ അദ്ധ്യാപകർ (ആർട്ട്‌ & ക്രാഫ്‌റ്റ്‌, കായിക അദ്ധ്യാപകർ)

.എന്നിങ്ങനെ നാല്‌ വിഭാഗങ്ങളിലാണ്‌ പരീക്ഷ നടത്തുന്നത്‌.

ഓർമ്മിക്കേണ്ട ദിവസങ്ങൾ

ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്ന തീയതി : 19.11.2020

ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസടയ്‌ക്കുന്നതിനുള്ള അവസാന തീയതി : 27.11.2020

ഫൈനൽ പ്രിന്റ്‌ എടുക്കുന്നതിനുള്ള അവസാന തീയതി : 28.11.2020

വെബ്‌സൈറ്റിൽ നിന്ന്‌ ഹാൾടിക്കറ്റ്‌ ഡൗൺ ലോഡ്‌ ചെയ്യേതീയതി

19.12.2020 മുതൽ

പരീക്ഷാ തീയതി : 28.12.2020, 29.12.2020

A. കാറ്റഗറി 1- ലോവര്‍ പ്രൈമറി ക്ലാസ്സുകള്‍
അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത
45% മാര്‍ക്കോടെ ഹയര്‍ സെക്കന്ററി/സീനിയര്‍ സെക്കന്ററി (തത്തുല്യം) പരീക്ഷ പാസായിരിക്കണം. കൂടാതെ കേരള സര്‍ക്കാര്‍ പരീക്ഷാ ബോര്‍ഡ്‌ നടത്തുന്ന ട്രെയിന്‍ഡ്‌ ടീച്ചേഴ്‌സ്‌ സര്‍ട്ടിഫിക്കറ്റ്‌ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷന്‍ (ടി.ടി.സി/ഡി.എഡ്‌/ഡി.എല്‍. എഡ്‌) പരീക്ഷാ പാസായിരിക്കണം.

അല്ലെങ്കില്‍

45% മാര്‍ക്കോടെ ഹയര്‍ സെക്കന്ററി/സീനിയര്‍ സെക്കന്ററി (തത്തുല്യം) പരീക്ഷയോടൊപ്പം എന്‍.സി.റ്റി.ഇ-യുടെ 2002-ലെ ചട്ടങ്ങള്‍ക്കനുസരിച്ച്‌ 2 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കൂടി നേടിയവര്‍ക്കും അപേക്ഷിക്കാം
                                                             അല്ലെങ്കില്‍
50% മാര്‍ക്കോടെ ഹയര്‍ സെക്കന്ററി/സീനിയര്‍ സെക്കന്ററി (തത്തുല്യം) പാസാവുകയും 4 വര്‍ഷത്തെ ബാച്ച്‌ലര്‍ ഓഫ്‌ എലമെന്ററി എഡ്യൂക്കേഷന്‍ (B.El.Ed) യോഗ്യതയും ഉാകണം.
                                                            അല്ലെങ്കില്‍
50% മാര്‍ക്കോടെ ഹയര്‍ സെക്കന്ററി/സീനിയര്‍ സെക്കന്ററി (തത്തുല്യം) ജയത്തോടൊപ്പം 2 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷന്‍ (സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍) യോഗ്യതകൂടി നേടിയവരാകണം.
കേരളത്തില്‍ കെ-ടെറ്റ്‌ പരീക്ഷ 01.03.2012 ലെ ജി.ഒ(പി) 70/12/G.Edn ഉത്തരവു പ്രകാരം നടപ്പിലാക്കിയതിന്‌ മുമ്പ്‌ എസ്‌.എസ്‌.എല്‍.സി, റ്റി.റ്റി.സി യോഗ്യത നേടുകയും പിന്നീട്‌ സര്‍വ്വീസില്‍ പ്രവേശിക്കുകയും ചെയ്‌തവര്‍ക്ക്‌ സൂചന (6) പ്രകാരം കാറ്റഗറി I പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കാവുന്നതാണ്‌. കെ-ടെറ്റ്‌ പരീക്ഷ നടപ്പിലാക്കിയതിനു മുമ്പ്‌ അന്ന്‌ നിലവിലിരുന്ന ചട്ടപ്രകാരം റ്റി.റ്റി. സി. പാസ്സായവര്‍ക്കും സൂചന (8) സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം ഇളവിന്‌ അര്‍ഹതയുണ്ട്.
കേരള പരീക്ഷ ബോര്‍ഡും കേരളത്തിലെ യൂണിവേഴ്‌സിറ്റികളും അംഗീകരിച്ച കോഴ്‌സുകള്‍ വിജയിച്ചവര്‍ക്കാണ്‌ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്‌.

B. കാറ്റഗറി-2 (അപ്പർ പ്രൈമറി ക്ലാസ്സുകൾ)
അടിസ്ഥാന യോഗ്യത
1. ബി.എ/ബി.കോം/ബി.എസ്‌.സി ബിരുദത്തോടൊപ്പം എലമെന്ററി എഡ്യൂക്കേഷനിൽ ദ്വിവൽസര ഡിപ്ലോമ/റ്റി.റ്റി.സി/ഡി.എഡ്‌/ഡി.എൽ.എഡ്‌. പാസായിരിക്കണം.
                                                            അല്ലെങ്കില്‍
45% മാർക്കോടെ ബി.എ/ബി.കോം/ബി.എസ്‌.സി ബിരുദത്തോടൊപ്പം ബാച്ച്‌ലർ ഇൻ എഡ്യൂക്കേഷൻ (B.Ed)/DLEd യോഗ്യതകൂടി ഉണ്ടാകണം (NCTE
സമയാസമയങ്ങളിൽ പുറപ്പെടുവിക്കുന്ന ചട്ടങ്ങൾ ബാധകമായിരിക്കും).
                                                             അല്ലെങ്കില്‍
50% മാർക്കോടെ ഹയർ സെക്കന്ററി/സീനിയർ സെക്കന്ററി (തത്തുല്യം)
വിജയത്തോടൊപ്പം 4 വർഷത്തെ ബാച്ച്‌ലർ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (B.El.Ed) 
                                                              അല്ലെങ്കില്‍
50% മാർക്കോടെ ഹയർ സെക്കൻഡറി/സീനിയർ സെക്കൻഡറി (തത്തുല്യം)
വിജയത്തോടൊപ്പം 4 വർഷത്തെ ബി.എസ്‌.സി/ബി.എ ഇൻ എഡ്യൂക്കേഷൻ (BA.Ed Or B.Sc.Ed). D.Ed/D.El.Ed,B.Ed അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്‌.
എൻ.സി.റ്റി.ഇ മാനദണ്‌ഡപ്രകാരം ബി.ടെക്‌ ബിരുദം പ്രൈമറി സ്‌കൂൾ അദ്ധ്യാപക യോഗ്യതയ്‌ക്ക്‌ പരിഗണിക്കാത്തതിനാൽ +2 യോഗ്യതയോടൊപ്പം എലമെന്ററി എഡ്യൂക്കേഷനിൽ ദ്വിവൽസര ഡിപ്ലോമ/റ്റി.റ്റി.സി/ഡി.എഡ്‌/ഡി.എൽ.എഡ്‌. എന്നിവ പരിഗണിച്ചു കാറ്റഗറി I
അല്ലെങ്കിൽ കാറ്റഗറി II പരീക്ഷ എഴുതാവുന്നതാണ്‌. (സൂചന 6).

C. കാറ്റഗറി 3 (ഹൈസ്‌കൂൾ ക്ലാസ്സുകൾ)
ഈ പരീക്ഷ നടത്തുന്നത്‌ ഹൈസ്‌കൂൾ അസിസ്റ്റന്റ്‌ (HSA) (i) മലയാളം, (ii) ഇംഗ്ലീഷ്‌,
(iii) ഹിന്ദി, (iv) സംസ്‌കൃതം (v) തമിഴ്‌ (vi) കന്നഡ, (vii) അറബി, (viii) ഉറുദു (ix)
സോഷ്യൽ സയൻസ്‌ (x) ഫിസിക്കൽ സയൻസ്‌ (xi) നാച്ചുറൽ സയൻസ്‌ (xii)
ഗണിതശാസ്‌ത്രം എന്നിവ ആകാൻ ആഗ്രഹിക്കുന്നവർക്കാണ്‌.

അപേക്ഷിക്കാൻ വേണ്ട കുറഞ്ഞ യോഗ്യത
1. 45% മാർക്കോടെയുള്ള ബി.എ/ബി.എസ്‌.സി/ബികോം യോഗ്യതയും അതേ വിഷയത്തിലുള്ള ബി.എഡ്‌ ഡിഗ്രിയും ഉണ്ടായിരിക്കണം.
(കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റികളിൽ നിന്നോ അംഗീകാരമുള്ള ഇതര യൂണിവേഴ്‌സിറ്റികളിൽ നിന്നോ നേടിയ യോഗ്യത ആയിരിക്കണം)
                                                           അല്ലെങ്കില്‍
ബിരുദാനാന്തര ബിരുദത്തിന്‌ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ബി.എഡ്‌ ന്‌ അഡ്‌മിഷൻ നേടി വിജയിച്ചവർക്ക്‌ കെ-ടെറ്റ്‌ പരീക്ഷ എഴുതാവുന്നതാണ്‌.
(സ.ഉ(കൈ)നമ്പർ 172/2018/പൊ.വി.വ തീയതി: 4/12/2018)
2. ഗണിതശാസ്‌ത്രം, ഭൗതികശാസ്‌ത്രം, രസതന്ത്രം, സസ്യശാസ്‌ത്രം, ജന്തുശാസ്‌ത്രം
എന്നീ വിഷയങ്ങളിൻമേൽ ഡിഗ്രി നേടിയവർക്ക്‌ 50% മാർക്കിൽ കുറയാത്ത അതേ
വിഷയത്തിലുള്ള എം.എസ്‌.സി എഡ്യൂക്കേഷൻ (MSc Ed) ഡിഗ്രി ഉണ്ടെങ്കിൽ
കാറ്റഗറി 3-ന്‌ അപേക്ഷിക്കാവുന്നതാണ്‌. (NCERT നടത്തുന്ന മേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചവ ആയിരിക്കണം)
സസ്യ/ജന്തു ശാസ്‌ത്ര വിഭാഗക്കാർക്കും 50% മാർക്കിൽ കുറയാതെ റീജിയണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എഡ്യൂക്കേഷനിൽ നിന്ന്‌ നേടിയ ലൈഫ്‌ സയൻസിൽ ഉള്ള MSc Ed ഡിഗ്രി ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്‌.
3. 45% ൽ കുറയാതെയുള്ള ബി.എ അല്ലെങ്കിൽ തത്തുല്യ യോഗ്യതയും LTTC/D.LEd ജയിച്ചവർക്കും കാറ്റഗറി മൂന്നിന്  അപേക്ഷിക്കാവുന്നതാണ്‌.
                                                            കുറിപ്പ്‌
* കേരള സർക്കാർ/പരീക്ഷാബോർഡ്‌/NCTE/സർവ്വകലാശാലകൾ അംഗീകരിച്ച അദ്ധ്യാപനത്തിൽ ഡിപ്ലോമ/ഡിഗ്രി യോഗ്യതയുള്ളവർക്കും കാറ്റഗറി 3-ന്‌അപേക്ഷിക്കാവുന്നതാണ്‌. ഈ അപേക്ഷകർ കേരള സർക്കാർ/കേരളത്തിലെ ഏതെങ്കിലും
സർവ്വകലാശാലകൾ അംഗീകരിച്ച തുല്യതാ സർട്ടിഫിക്കറ്റ്‌ വെരിഫിക്കേഷന്റെ സമയത്ത്‌ ഹാജരാക്കേതാണ്‌.

* അംഗീകാരമുള്ള കറസ്‌പോണ്ടൻസ്‌ കോഴ്‌സ്‌ വഴിയോ ഓപ്പൺ യൂണിവേഴ്‌സിറ്റികൾ   വഴിയോ യോഗ്യത നേടിയവർ കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റികളിൽ നിന്ന്‌  തുല്യതാ/അംഗീകാര സർട്ടിഫിക്കറ്റ്‌ വാങ്ങി ഹാജരാക്കേതാണ്‌.

കെ-ടെറ്റ്‌ കാറ്റഗറി 2,3 പരീക്ഷകള്‍ക്ക്‌ ഡിഗ്രിയ്‌ക്ക്‌ 45% എന്നത്‌ എല്ലാവിഷയങ്ങള്‍ക്കും കൂടി കിട്ടിയ ആകെ മാര്‍ക്കിന്റെ ശതമാനം എന്ന രീതിയില്‍ കണക്കാക്കാവുന്നതാണ്‌. ബി.എഡ്‌/ഡി.എഡ്‌./ഡി.എല്‍.എഡ്‌. അവസാന വര്‍ഷം (3rd, 4th സെമസ്റ്റര്‍) പഠിക്കുന്നവര്‍ക്കുംകാറ്റഗറി2,3 പരീക്ഷകള്‍ക്ക്‌  അപേക്ഷിക്കാവുന്നതാണ്‌.

ആകെ 150 ചോദ്യങ്ങള്‍ അടങ്ങിയ മള്‍ട്ടിപ്പിള്‍ ചോയ്‌സ്‌ മാതൃകയിലുള്ള ഒരു പേപ്പര്‍ മാത്രമേ ഉണ്ടാകൂ. 
ഓരോ ശരിയുത്തരത്തിനും ഒരു മാര്‍ക്ക്‌ എന്ന രീതിയില്‍
ക്രമീകരിച്ചിരിക്കുന്നു.

D. കാറ്റഗറി- 4
ഈ പരീക്ഷ നടത്തുന്നത്‌ യു.പിതലം വരെയുള്ള അറബി/ഹിന്ദി/സംസ്‌കൃതം/ഉറുദു,സ്‌പെഷ്യലിസ്റ്റ്‌ അദ്ധ്യാപകർ, കായിക അദ്ധ്യാപകർ (ഹൈസ്‌കൂൾ തലം വരെ) ആർട്ട്‌ & ക്രാഫ്‌റ്റ്‌ അദ്ധ്യാപകർ (എൻ.സി.റ്റി.ഇ കുറഞ്ഞ യോഗ്യത പ്രഖ്യാപിക്കുന്നതുവരെ 
ഗവൺമെന്റ്‌ മാനദണ്‌ഡങ്ങൾക്കനുസൃതമായി) ആകാൻ ആഗ്രഹിക്കുന്നവർക്ക്‌.
അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യതഅറബി/ഹിന്ദി/സംസ്‌കൃതം/ഉറുദു ഭാഷാ അദ്ധ്യാപകരാകാൻ യോഗ്യത നേടിയവർ (യു.പിതലം വരെ) സ്‌പെഷ്യലിസ്റ്റ്‌ അദ്ധ്യാപകർ, കായിക അദ്ധ്യാപകർക്കുള്ള (കേരളഎഡ്യൂക്കേഷണൽ ആക്‌ട്‌ & റൂൾസ്‌-ലെ ചാപ്‌റ്റർ xxxi- ൽ പ്രതിപാദിക്കുന്ന) യോഗ്യത നേടിയവർക്കും കാറ്റഗറി -4 പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കാം.

കെ-ടെറ്റ്‌ പരീക്ഷാനടത്തിപ്പിന്റെ ചുമതല കേരളാ പരീക്ഷാഭവനാണ്‌. പരീക്ഷയെ സംബന്ധിക്കുന്ന പ്രോസ്‌പെക്‌ടസ്‌ പരീക്ഷാഭവന്റെ വെബ്‌സൈറ്റായ ktet.kerala.gov.in, www.keralapareekshabhavan.in കൂടാതെ

എസ്‌.സി.ഇ.ആർ.ടി-യുടെ വെബ്‌സൈറ്റായ  www.scert.kerala.gov.in ലും ലഭ്യമാണ്‌.

അപേക്ഷകൾ സമർപ്പിക്കുന്നതിന്‌ മുൻപായി അപേക്ഷകർ കർശനമായും

പ്രോസ്‌പെക്‌ടസ്‌ വായിച്ച്‌ മനസ്സിലാക്കിയിരിക്കണം. പ്രോസ്‌പെക്‌ടസ്‌ വായിക്കാത്തത്‌ മൂലം പരീക്ഷാർത്ഥികൾ വരുത്തുന്ന പിഴവുകൾക്ക്‌ പരീക്ഷാഭവൻ ഉത്തരവാദിയായിരിക്കില്ല.

ഓരോ വിഭാഗത്തിലും അപേക്ഷിക്കുവാനുള്ള യോഗ്യതാ മാനദണ്‌ഡങ്ങൾ വിശദമായിപ്രോസ്‌പെക്‌ടസിൽ നൽകിയിട്ടുണ്ട്.

ഓരോ വിഭാഗത്തിലും അപേക്ഷാഫീസ്‌ 500/- (അഞ്ഞൂറ്‌ രൂപ മാത്രം) രൂപയാണ്‌.

പട്ടികജാതി/പട്ടികവർഗ്ഗവിഭാഗത്തിനും ഭിന്നശേഷിയുള്ളവർക്കും ഫീസ്‌ 250/- (ഇരുനൂറ്റി അമ്പത്‌ രൂപ മാത്രം) ആയിരിക്കും.

ഓൺലൈനായി മാത്രമേ, അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുകയുള്ളു.

അപേക്ഷയുടെ പ്രിന്റൗട്ട്‌, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ പരീക്ഷാഭവനിലേക്ക്‌ അയയ്‌ക്കേണ്ടതില്ല.

അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ അപേക്ഷ Confirm ചെയ്യുന്നതിന്‌

മുമ്പായി ശരിയാണെന്ന്‌ പരിശോധിച്ച്‌ ഉറപ്പുവരുത്തേതും തിരുത്തലുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ വരുത്തേതുമാണ്‌.

അപേക്ഷ Confirm ചെയ്‌തതിനുശേഷം യാതൊരുവിധ തിരുത്തലുകളും വരുത്തുവാൻ സാധ്യമല്ല. അപേക്ഷയിൽ നൽകിയിട്ടുള്ള

വിവരങ്ങൾക്കനുസൃതമായി മാത്രമേ ഹാൾടിക്കറ്റുകൾ ലഭിക്കുകയുള്ളൂ. അപേക്ഷയുടെ സമർപ്പണം, ഫീസ്‌ ഒടുക്കൽ എന്നിവയുടെ വിശദാംശങ്ങൾ പ്രോസ്‌പെക്‌ടസിന്റെ 15,16,17 എന്നീ പേജുകളിൽ ലഭ്യമാണ്‌. അപേക്ഷകർക്ക്‌ അവർ പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ ജില്ല അപേക്ഷാ സമയത്ത്‌ തിരഞ്ഞെടുക്കാവുന്നതാണ്‌.

പരീക്ഷാഭവൻ അനുവദിക്കുന്ന പരീക്ഷാ കേന്ദ്രത്തിന്റെ പേര്‌ ഹാൾടിക്കറ്റിലൂടെ  അറിയിക്കും.

പരീക്ഷാ ടൈം ടേബിൾ

വിഭാഗം തീയതി ദിവസം സമയം ദൈർഘ്യം

കാറ്റഗറി-1 28.12.2020 തിങ്കൾ 10.00 എ.എം - 12.30 പി.എം 2 1/2 മണിക്കൂർ

കാറ്റഗറി-2 28.12.2020 തിങ്കൾ 02.00 പി.എം - 04.30 പി.എം 2 1/2 മണിക്കൂർ

കാറ്റഗറി-3 29.12.2020 ചൊവ്വ 10.00 എ.എം - 12.30 പി.എം 2 1/2 മണിക്കൂർ

കാറ്റഗറി-4 29.12.2020 ചൊവ്വ 02.00 പി.എം - 04.30 പി.എം 2 1/2 മണിക്കൂർ

കെ-ടെറ്റിന്റെ സാധുത

കേരള സംസ്ഥാനത്തെ വിവിധ മേഖലകളിലെ അദ്ധ്യാപകർക്കായുള്ള സർവ്വീസ്‌ ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക്‌ അനുസൃതമായും 2009-ലെ ആർ.ടി.ഇ. ആക്‌ട്‌ അനുസരിച്ചും എൻ.സി.റ്റി.ഇ-യുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചും കെ-ടെറ്റ്‌ ചുവടെ ചേർത്തിട്ടുള്ള സ്‌കൂളുകൾക്ക്‌ ബാധകമാക്കിയിരിക്കുന്നു.

i). 2009-ലെ ആർ.ടി.ഇ. ആക്‌ടിന്റെ സെക്ഷൻ 2-ലെ ഉപാധി (എൻ) ഖണ്‌ഡിക (i) ലും സർവ്വീസ്‌ ചട്ടങ്ങളിലും പ്രതിപാദിച്ചിരിക്കുന്ന സംസ്ഥാന സർക്കാർ/പ്രാദേശിക സർക്കാർ സ്‌കൂളുകൾ

ii) ആർ.ടി.ഇ ആക്‌ടിലെ ഉപാധി (എൻ) ന്റെ ഉപ ഖണ്‌ഡിക (ii)ൽ ഉൾപ്പെട്ട സ്‌കൂളുകൾ

iii) പ്രത്യേക വിഭാഗത്തിൽപ്പെട്ട സ്‌കൂളുകൾ ആർ.ടി.ഇ. ആക്‌ടിന്റെ 2-ാം വകുപ്പിലെ ഉപ ഖണ്‌ഡിക (iv) ൽ പ്രതിപാദിച്ചിരിക്കുന്ന പ്രാഥമിക വിദ്യാലയങ്ങളിൽ കെ-ടെറ്റ്‌ അല്ലെങ്കിൽ കേന്ദ്ര സർക്കാർ നടത്തുന്ന അദ്ധ്യാപക യോഗ്യതാ പരീക്ഷ ഇവയിലേതെങ്കിലും യോഗ്യതയായി കണക്കാക്കാവുന്നതാണ്‌. കേരളത്തിൽ കെ-ടെറ്റ്‌ ഹൈസ്‌കൂൾ തലംവരെയുള്ള നിയമനത്തിന്‌ ബാധകമാണ്‌.

പ്രായ പരിധി
കെ-ടെറ്റ്‌ പരീക്ഷ എഴുതുന്നതിന്‌ പ്രായപരിധി ഇല്ല.

പരീക്ഷാ ഷെഡ്യൂള്‍

പരീക്ഷാ തീയതി, സമയം, മറ്റ്‌ വിവരങ്ങള്‍ എന്നിവ കെ-ടെറ്റ്‌ ഡിസംബർ 2020 വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുണ്ട്.
പ്രോസ്‌പെക്‌ടസില്‍ നല്‍കിയിട്ടുള്ള വിവരങ്ങളില്‍ മാറ്റം വരാവുന്നതാണ്‌. അത്തരത്തിലുണ്ടാക്കുന്ന  മാറ്റങ്ങള്‍ പത്രങ്ങളിലൂടെയും മറ്റ്‌ ഇലക്‌ട്രോണിക്‌
മാധ്യമങ്ങളിലൂടെയും അറിയിക്കുന്നതാണ്‌. കൂടാതെ പരീക്ഷാഭവന്റെ വെബ്‌സൈറ്റായ
www.keralapareekshabhavan.inktet.kerala.gov.in , എന്നീ
വെബ്‌സൈറ്റുകള്‍ മുഖാന്തിരവും അറിയിക്കുന്നതാണ്‌.

സിലബസ്‌

കെ-ടെറ്റ്‌ പരീക്ഷയിലെ I,II,III,IV വിഭാഗം പരീക്ഷകളുടെ സിലബസ്‌ SCERT യുടെ www.scert.kerala.gov.in എന്ന വെബ്‌സൈറ്റിലും കേരള പരീക്ഷാഭവന്റെ

www.keralapareekshabhavan.inktet.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും നൽകിയിട്ടുണ്ട്.

പരീക്ഷാ ഫീസ്‌:
ഓരോ കാറ്റഗറി പരീക്ഷയ്‌ക്കും അപേക്ഷിക്കുന്നതിന്‌ ജനറൽ വിഭാഗത്തിന്‌ 500/- രൂപയും, എസ്‌.സി./എസ്‌.ടി/പി.എച്ച്‌/ബ്ലൈൻഡ്‌ വിഭാഗത്തിന്‌ 250/- രൂപയുമാണ്‌ ഫീസ്‌. അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതോടൊപ്പം പരീക്ഷാഫീസും ഓൺലൈൻ ബാങ്കിംഗ്‌ വഴി (Net Banking, Credit/Debit Card) അടയ്‌ക്കാവുന്നതാണ്‌.
ഒരു തവണ അടച്ച ഫീസ്‌ യാതൊരു കാരണവശാലും മറ്റ്‌ പരീക്ഷകൾക്കായി
മാറ്റിവയ്‌ക്കുന്നതോ തിരികെ ലഭിക്കുന്നതോ അല്ല. SBI E-Pay മുഖാന്തിരം നടത്തുന്ന ഇടപാടുകളിൽ ഏതെങ്കിലും തരത്തിലുള്ള പിഴവുണ്ടാ
കുകയാണെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ടു തീർക്കേണ്ടതാണ്. ഫീസിന്റെ ബാങ്ക്‌ ഇടപാടുകളിലുണ്ടാകുന്ന പ്രശ്‌ന പരിഹാരത്തിന്‌ പരീക്ഷാഭവൻ ഇടപെടുന്നതല്ല.

അപേക്ഷ സമർപ്പണ രീതി
പരീക്ഷാഭവന്റെ ktet.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും
വിജ്ഞാപനം, നിർദ്ദേശങ്ങൾ, ഫീസടയ്‌ക്കുന്ന രീതി, അപേക്ഷാരീതി എന്നിവ അടങ്ങിയ പ്രോസ്‌പെക്‌ടസും ഡൗൺലോഡ്‌ ചെയ്‌ത്‌ എടുക്കാവുന്നതാണ്‌. Home page -ൽ നിന്നും 'New Registration' എന്ന ലിങ്ക്‌ സെലക്‌ട്‌ ചെയ്‌ത്‌ അപേക്ഷ സമർപ്പിക്കാവുന്നതാണ്‌.
അപേക്ഷ ഓൺലൈൻ ആയി മാത്രമേ സമർപ്പിക്കാൻ സാധിക്കൂ. 'Final
Submission' ചെയ്‌ത്‌ ഫീസ്‌ അടച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ അപേക്ഷകൻ സൂക്ഷിക്കേതാണ്‌.
അപേക്ഷ 'Final Submission' ചെയ്യുന്നതിന്‌ മുമ്പായി അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന്‌ ഉറപ്പ്‌ വരുത്തേതാണ്‌.
തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ EDIT YOUR APPLICATION എന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്‌ത്‌ തിരുത്തലുകൾ വരുത്തി വീണ്ടും Submit ചെയ്യുകയും
തുടർന്ന്‌ Final Submission നടത്തുകയും ഫീസടയ്‌ക്കുകയും വേണം. 'Final
Submission' ചെയ്‌ത്‌ കഴിഞ്ഞാൽ പിന്നീട്‌ യാതൊരു വിധ തിരുത്തലുകളും
വരുത്താൻ സാധിക്കുകയില്ല.
അപേക്ഷ സമർപ്പണത്തിന്‌ ആദ്യമായി പരീക്ഷാ കാറ്റഗറി സെലക്‌ട്‌ ചെയ്യുക. (ഒന്നിൽ കൂടുതൽ കാറ്റഗറിയ്‌ക്ക്‌ അപേക്ഷിക്കുന്നവർക്ക്‌ ഓൺലൈനായി ഒരു അപേക്ഷ മാത്രമേ രേഖപ്പെടുത്തുക. ഈ ഘട്ടത്തിൽ പരീക്ഷാർത്ഥി എത്ര കാറ്റഗറികളിൽ പരീക്ഷ എഴുതുവാൻ യോഗ്യനാണോ അത്രയും കാറ്റഗറികൾ സെലക്‌ട്‌ ചെയ്‌ത്‌ ഒരുമിച്ച്‌ ഒരു അപേക്ഷ സമർപ്പിക്കേതാണ്‌.
ഒന്നിൽ കൂടുതൽ അപേക്ഷകൾ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.

2) അടിസ്ഥാന വിവരങ്ങൾ
പേര്‌, ജനനതീയതി, ജാതി, മതം, വിഭാഗം (കൃത്യമായി നൽകേണ്ടതാണ്‌),
പിതാവിന്റെ/രക്ഷകർത്താവിന്റെ പേര്‌, അഡ്രസ്സ്‌, ആധാർ നമ്പർ (നിർബന്ധമല്ല),
മൊബൈൽ നമ്പർ മുതലായ വിവരങ്ങൾ രേഖപ്പെടുത്തുകയും ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുകയും വേണം. ഫോട്ടോ നിർദ്ദിഷ്‌ട രീതിയിലുള്ളതാവണം. ആറുമാസത്തിനകം എടുത്ത പാസ്‌പോർട്ട്‌ സൈസ്‌ ഫോട്ടോയുടെ അടിവശത്ത്‌ അപേക്ഷകന്റെ പേരും, ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തണം. jpg/jpeg ഫോർമാറ്റിലുള്ള ഫോട്ടോ 20 Kb മുതൽ 30 Kb വരെയുള്ള size ഉള്ളതും 150x200 pixel വലുപ്പത്തിലും ആയിരിക്കണം. ഫോട്ടോയുടെ background plane ആയിരിക്കണം.
നിലവിൽ അംഗീകൃത അദ്ധ്യാപക തസ്‌തികയിൽ ജോലിചെയ്യുന്നവർ ആ വിവരം ഓൺലൈനിൽ ബന്ധപ്പെട്ട കോളത്തിൽ രേഖപ്പെടുത്തേണ്ടതാണ്‌.
അതിനുശേഷം 'Save' ബട്ടൺ Click ചെയ്യുക. അപേക്ഷയുടെ 'Preview'
വ്യക്തമായി പരിശോധിച്ച്‌ അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ എല്ലാം ശരിയാണെന്ന്‌ ഉറപ്പ്‌ വരുത്തേതാണ്‌.
ഏതെങ്കിലും വിധത്തിലുള്ള തിരുത്തലുകൾ വരുത്താനുണ്ടെങ്കിൽ 'Edit your application' ബട്ടൺ Click ചെയ്‌ത്‌ ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്‌. Final submission- ന്‌ ശേഷം യാതൊരു വിധത്തിലും ഉള്ള തിരുത്തലുകൾ അനുവദിക്കുന്നതല്ല.
ആവശ്യമായ തിരുത്തലുകൾ വരുത്തിയ ശേഷം 'Save' ബട്ടൺ Click ചെയ്യുക.
അതിന്‌ ശേഷം Final submission and proceed for payment എന്ന ബട്ടൺ ക്ലിക്ക്‌ ചെയ്‌ത്‌ ഫീസ്‌ അടയ്‌ക്കാവുന്നതാണ്‌.
അപേക്ഷ Final submit ചെയ്‌താലുടൻ ഫീസ്‌ അടയ്‌ക്കുന്നതിനുള്ള ലിങ്കിലേക്ക്‌ പോകും. അതിനുമുമ്പായി ആപ്ലിക്കേഷൻ ഐ.ഡി, ആപ്ലിക്കേഷൻ നമ്പർ
എന്നിവയുടെ ലിങ്ക്‌ ലഭ്യമാകും. ഇതിന്റെ പ്രിന്റ്‌ എടുത്ത്‌ സൂക്ഷിക്കേതാണ്‌.
ഓൺലൈനായി ഫീസ്‌ അടയ്‌ക്കുന്നതിനുള്ള രീതി SBI e-pay വഴി (Net Banking,
Credit/Debit Card) തെരഞ്ഞെടുക്കുക. ഫീസ്‌ അടച്ച്‌ കഴിഞ്ഞാലുടൻ അപേക്ഷ
സമർപ്പണം പൂർത്തിയാവുകയും അപേക്ഷയുടെ പ്രിന്റ്‌ എടുക്കാവുന്നതുമാണ്‌.
അപേക്ഷയുടെ പ്രിന്റ്‌ ഔട്ട്‌ നിർബന്ധമായും എടുത്ത്‌ സൂക്ഷിക്കേതാണ്‌.
അപേക്ഷയുടെ പ്രിന്റ്‌ ഔട്ടിൽ നിന്നും ലഭിക്കുന്ന Application Number, Application
ID ഇവ ഉപയോഗിച്ച്‌ മാത്രമേ ഹാൾടിക്കറ്റ്‌ ഡൗൺലോഡ്‌ ചെയ്യാൻ സാധിക്കൂ.
അപേക്ഷയുടെ പ്രിന്റ്‌ ഔട്ട്‌, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ
പരീക്ഷാഭവനിലേക്ക്‌ അയയ്‌ക്കേതില്ല.

Post a Comment

Previous Post Next Post