നം. സി.എസ്.ഇ.ബി / എൻ & എൽ /900/19
സംസ്ഥാനത്തെ വിവിധ സഹകരണ സംഘം / ബാങ്കുകളിൽ ജൂനിയർ
ക്ലാർക്കിന്റെ 387 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷ ബോർഡ്
അപേക്ഷ ക്ഷണിച്ചു.
കാറ്റഗറി നമ്പർ : 7/2020
തസ്തിക : ജൂനിയർ ക്ലാർക്ക് / കാഷ്യർ
നിയമന രീതി : നേരിട്ടുളള നിയമനം.
പരീക്ഷ ബോർഡ് നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.
നിയമന അധികാരി : ബന്ധപ്പെട്ട സഹകരണ സംഘം / ബാങ്കുകൾ
യോഗ്യത : R.186(1) (ii) സഹകരണ നിയമനത്തിനു വിധേയം. എസ്.എസ്.എൽ.സി, അഥവാ തത്തുല്യം. സബോർഡിനേറ്റ് പേഴ്സണൽ കോ - ഓപറേറ്റീവ് ട്രെയ്നിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ - ഇൻ - കോ - ഓപറേഷൻ).
കാസർഗോഡ് ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത ജില്ലയിലെ
സഹകരണ സംഘം / ബാങ്കുകളിലെ നിയമനത്തിനു കർണാടക സംസ്ഥാന
സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി),
കേരള സംസ്ഥാന സഹകരണ യൂണിയൻ ജൂനിയർ ഡിപ്ലോമ - ഇൻ - കോ -
ഓപ്പറേഷൻ (ജെ.ഡി.സി) തുല്യമായി പരിഗണിക്കും. സഹകരണം
ഐച്ഛികവിഷയമായുളള ബി.കോം. ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും ഒരു
അംഗീകൃത സർവകലാശാലയിൽ നിന്നുളള ബിരുദവും സഹകരണ ഹയർ
ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി
അല്ലെങ്കിൽ എച്ച്. ഡി. സി ആൻഡ് ബി. എം., അല്ലെങ്കിൽ നാഷണൽ
കൗൺസിൽ ഫോർ കോ - ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി
അല്ലെങ്കിൽ എച്ച്.ഡി.സി.എം ) അല്ലെങ്കിൽ വിജയകരമായി പൂർത്തിയാക്കിയ
സബോർഡിനേറ്റ് പേഴ്സണൽ കോ - ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ
ഡിപ്ലോമ ഇൻ കോ - ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക
സർവകലാശാലയുടെ ബി . എസ്. സി (സഹകരണം & ബാങ്കിങ്) ഉളളവർക്കും
അപേക്ഷിക്കാവുന്നതാണ്. യോഗ്യത അപേക്ഷ സ്വീകരിക്കുന്ന അവസാന
തിയതിക്കകം നേടിയിരിക്കണം.
പ്രായപരിധി : 18 വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കഴിയരുത്.
പരീക്ഷ : സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തുന്ന ഒ.എം. ആർ പരീക്ഷ 80 മാർക്കിനാണ്.
അതത് സംഘത്തിലെ അഭിമുഖം 20 മാർക്കിനായിരിക്കും.
അഭിമുഖത്തിനു ഹാജരായാൽ 03 മാർക്കും സ്വന്തം ജില്ലയിൽ അഭിമുഖത്തിനു ഹാജരാകുന്ന ഉദ്യോഗാർത്ഥിക്കു 5 മാർക്കും ലഭിക്കും.
അപേക്ഷ : ഉദ്യോഗാർത്ഥികൾക്കു ഒന്നിൽ കൂടുതൽ സംഘം / ബാങ്കുകളിലേക്ക് അപേക്ഷിക്കാം.
പൊതു വിഭാഗക്കാർക്കും വയസ്സിളവ് ലഭിക്കുന്നവർ ഉൾപ്പെടെയുളളവർക്കും (സഹകരണ ചട്ടം 183(1)) ഒരു സംഘം / ബാങ്കിനു 150 രൂപയും തുടർന്നുളള ഓരോ സംഘം / ബാങ്കിനും 50 രൂപ വീതവും പരീക്ഷ ഫീസ് അടയ്ക്കണം.
വിജ്‍ഞാപനവും അപേക്ഷയുടെ മാതൃകയും സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ www.csebkerala.orgഎന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷയും അനുബന്ധങ്ങളും 02.12.2020 ബുധനാഴ്ച വൈകുന്നേരം 5 മണിക്കു മുമ്പേ സഹകരണ സർവീസ് പരീക്ഷ ബോർഡിൽ ലഭിക്കണം.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി, വിമുക്തഭടൻ, ഭിന്നശേഷികാർ, വിധവ, എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉളളടക്കം ചെയ്തിരിക്കണം.
അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം - 695 001 എന്ന വിലാസത്തിൽ സമർപ്പിക്കണം.